സാനിയ മോഡലിംഗിലും ‘ക്യൂന്‍’

ഉല്ലാസ് ചന്ദ്രൻ
Friday, March 6, 2020

മോഡലിംഗിലും ശ്രദ്ധേയയാണ് മലയാള സിനിമയില്‍ ‘ക്യൂന്‍’ ആയി എത്തിയ സാനിയ ഇയ്യപ്പന്‍.

സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ചിത്രങ്ങളുടെ പേരില്‍ പലപ്പോഴും വിമര്‍ശനവും നേരിടേണ്ടി വന്നിട്ടുണ്ട് സാനിയയ്ക്ക്.

ഇപ്പോഴിതാ സാനിയ പങ്കുവച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മുംബയില്‍ നടന്ന ഫോട്ടോഷൂട്ടില്‍ ഹോട്ട് ലുക്കിലാണ് നടി എത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷേയ്ഡിലുള്ള ചിത്രങ്ങളാണ് ഇവ.

അങ്കിത നെവ്രേകര്‍ ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ലൈറ്റിംഗിന് പ്രാധാന്യം നല്‍കിയാമ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ സാനിയ പ്രേതം 2, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിലെത്തി.

×