New Update
/sathyam/media/post_attachments/DkWjxqdWBNLJhaEYelQ4.jpg)
കൊല്ലം: 2022-23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ അവലോകന യോഗം നടന്നു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Advertisment
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. ദിനേശ് വിഷയാവതരണം നടത്തി. ഉപജില്ലാ വ്യവസായ ഓഫീസര്‍ ആര്‍. എസ്. അന്‍ജിത്, ചിറ്റുമല ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി. വീണ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us