അക്ഷയ്കുമാര്‍ പ്രതിഫലമായി വാങ്ങിയത് 100 കോടി; 250 കോടി മുടക്കിയെടുത്ത സാമ്രാട്ട് പൃഥിരാജ് പരാജയം; നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന് വിതരണക്കാര്‍

author-image
Charlie
Updated On
New Update

publive-image

ക്ഷയ്കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് സമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം. അക്ഷയ് കുമാര്‍ ചിത്രത്തിന് തിയറ്ററുകളില്‍ മോശം പ്രതികരണമാണ്. ജൂണ്‍ 3ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് 48 കോടി രൂപയേ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ തിരിച്ചുപിടിക്കാനായുള്ളൂ. 250 കോടിയോളം മുതല്‍ മുടക്കിയ ചിത്രത്തിന്റെ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റ വിതരണക്കാര്‍.

Advertisment

അക്ഷയ് കുമാര്‍ എന്തെങ്കിലും ചെയ്യേണ്ട ഒരു സമയമാണിത്. തെലുങ്കില്‍ ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ ചിരഞ്ജീവി വിതരണക്കാരുടെ നഷ്ടം നികത്തി. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം വലിയ ആഘാതമാണുണ്ടാക്കുന്നത്.എന്തിന് ഞങ്ങള്‍ മാത്രം ഇവിടെ നഷ്ടം സഹിക്കണം എന്നാണ് വിതരണക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം.

പൃഥ്വിരാജില്‍ അക്ഷയ് കുമാറിന് പുറമെ സഞ്ജയ് ദത്ത്, സോനു സൂദ്, മാനുഷി ചില്ലാര്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രം നിര്‍മ്മിച്ചത് ആദിത്യ ചോപ്രയാണ്. വിക്രം വിജയിച്ചതും ഒപ്പം തെലുങ്ക് ചിത്രം മേജര്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്താണ് പൃഥ്വിരാജിനെ പിന്നോട്ടടിച്ചത്. 42 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മേജര്‍ ഇതിനോടകം തന്നെ 50 കോടിയിലേറെ വരുമാനം നേടിക്കഴിഞ്ഞു.

ബച്ചന്‍ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുന്‍പ് റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം. 180 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 68 കോടി മാത്രമേ നേടാനായുള്ളൂ. ബച്ചന്‍ പാണ്ഡെ വരുത്തിയ നഷ്ടം പൃഥ്വിരാജിലൂടെ നികത്താമെന്നായിരുന്നു വിതരണക്കാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചിത്രം പരാജമായതോടെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

Advertisment