Advertisment

'അമ്മയെ ഓര്‍ത്തിട്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നാണ് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞത്'; സംയുക്ത വര്‍മ

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

നാല് വര്‍ഷം മാത്ര‌മാണ് ലൈംലൈറ്റിന് മുമ്ബില്‍ നിന്നതെങ്കിലും നാല്‍പത് വര്‍ഷത്തോളം സിനിമയുടെ ഭാ​ഗമായ അഭിനേത്രികള്‍ ഉണ്ടാക്കിയതുപോലൊരു ഓളം സൃഷ്ടിക്കാന്‍ സാധിച്ച നടിയാണ് സംയുക്ത വര്‍മ. നാല് വര്‍ഷത്തിനുള്ളി‍ല്‍ തമിഴിലും മലയാളത്തിലുമെല്ലാമായി പതിനെട്ടോളം സിനിമകളും നിരവധി പുരസ്കാരങ്ങളും സംയുക്ത വര്‍മ നേടിയിരുന്നു. ഇപ്പോഴും മലയാളി പ്രതീക്ഷിക്കുന്നുണ്ട് സംയുക്ത വര്‍മ അഭിനയത്തിലേക്ക് തിരിച്ച്‌ വരുമെന്ന്. അത്രത്തോളം മനോഹരമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാനും അതിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കേറാനും സംയുക്തയ്ക്ക് നിഷ്പ്രയാസം സാധിച്ചു.

സിനിമകളില്‍ അഭിനയിക്കുന്നില്ലെങ്കിലും സിനിമാ മേഖലയിലെ എല്ലാവരുമായും ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട് സംയുക്ത. വിദേശത്ത് താമസിക്കുന്ന നടി മന്യ ‌വരെ സംയുക്തയ്ക്ക് പിറന്നാളിന് ആശംസകളും സമ്മാനങ്ങളുമായി എത്താറുണ്ട്. മാത്രമല്ല ഇടയ്ക്കെല്ലാം മഞ്ജു വാര്യര്‍, ഭാവന, ​ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ചില്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്. വിവാഹത്തോടെയാണ് സംയുക്ത വര്‍മ അഭിനയം അവസാനിപ്പിച്ചത്. കുടുംബ ജീവിതം ആസ്വദിക്കാമെന്നുള്ള തീരുമാനമാണ് സിനിമയോടും അഭിനയത്തോടും വിട പറയാന്‍ സംയുക്തയെ പ്രേരിപ്പിച്ചത്.

നടി ഭാവനയും സംയുക്തയും സഹോദരിമാരെപ്പോലെ പരസ്പരം സ്നേഹിക്കുന്നവരാണ്. ഭാവനയ്ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കാന്‍ പറഞ്ഞാല്‍ സംയുക്തയ്ക്ക് വാതോരാതെ സംസാരിക്കാനാകും.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സംയുക്ത വര്‍മ ഇപ്പോള്‍. ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍‌ സംയുക്ത ഭാവനയെ കുറിച്ചും തന്റെ മറ്റ് പ്രിയ സുഹൃത്തുക്കളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നിലത്ത് വീണ് പൊട്ടിതകര്‍ന്നിട്ടും പിന്നെയും ഉയര്‍ത്തെഴുന്നേറ്റ് വന്ന കുട്ടിയാണ് ഭാവന എന്നാണ് സംയുക്ത വര്‍മ പറയുന്നത്. ഒരു സഹോദരിയെപ്പോലെ ഭാവനയെ സ്നേഹിക്കുന്നുവെന്നും സംയുക്ത വര്‍മ പറയുന്നു.നടി ഭാവനയും സംയുക്തയും സഹോദരിമാരെപ്പോലെ പരസ്പരം സ്നേഹിക്കുന്നവരാണ്. ഭാവനയ്ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കാന്‍ പറഞ്ഞാല്‍ സംയുക്തയ്ക്ക് വാതോരാതെ സംസാരിക്കാനാകും.

'ഭാവന എനിക്ക് സഹോദരിയെ പോലെയാണ്. എന്റെ സഹോദരിയുടെ കൂടെയാണ് ആ കുട്ടി പഠിച്ചത്. അങ്ങനെയൊരു പരിചയം കൂടി എനിക്ക് ഭാവനയുമായിട്ടുണ്ട്. ഭാവന നിങ്ങള്‍ കാണുന്ന പോലെ സ്‌ട്രോങ്ങൊക്കെ ആണെങ്കിലും കഴിഞ്ഞുപോയ രണ്ട് മൂന്ന് വര്‍ഷം ആ കുട്ടി കടന്നുപോയ മെന്റല്‍ ട്രോമ ചെറിയ ട്രോമയൊന്നുമല്ലായിരുന്നു.'

'നല്ല സപ്പോര്‍ട്ടാണ് എല്ലാവരും ഭാവനയ്ക്ക് നല്‍കുന്നത്. അതൊക്കെയാണ് ഇന്ന് ആ കുട്ടി സ്‌ട്രോങ്ങ് ആയതിന് പിന്നിലെ മറ്റൊരു കാരണം. അവള്‍ക്കുള്ളിലൊരു ദൈവാംശം ഉണ്ട്. പിന്നെ ​ഗീതു മോഹന്‍ദാസ് അസാധ്യമായ കഴിവുള്ള സംവിധായികയാണ്.' 'അവളുടെ സുഹൃത്താണ് ഞാന്‍ എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്. മഞ്ജു വാര്യര്‍ എനിക്ക് എന്റെ സഹോദരിയാണ്. ബഹളംവെച്ച്‌ നടക്കുന്ന ആളല്ല മഞ്ജു. വളരെ കൂളാണ്.''ഞങ്ങള്‍ അടുത്ത ആള്‍ക്കാര്‍ മാത്രമെ അത് കണ്ടിട്ടുള്ളു. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ് തളര്‍ന്ന് പോയിടത്ത് നിന്ന് അവള്‍ തിരികെ വന്നതാണ്. അതില്‍ നിന്ന് ഒരു ശക്തി വന്നിട്ടുള്ള കുട്ടിയാണ്.' 'എന്റെയടുത്തും മഞ്ജുവിന്റെ അടുത്തും പറയാറുണ്ട് ഞാന്‍ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ചിട്ട് മാത്രമാണെന്ന്. അച്ഛന്‍ മരിച്ചിട്ട് അധികം ആയിട്ടില്ല. വളരെ നല്ലൊരു ഭര്‍ത്താവും കുടുംബവും സഹോദരനും നല്ല സുഹൃത്തുക്കളും ഉള്ള ആളാണ് ഭാവന.'

'സിനിമയില്‍ അഭിനയിക്കുന്ന സമയം മുതലുള്ള പരിചയമാണ്. പാര്‍വതി ജയറാമുമായും നല്ല സൗഹൃദമുണ്ടെന്ന്. സുരേഷ് ​ഗോപി ചേട്ടന്‍ സഹോദരനെപ്പോലെയാണ്' സംയുക്ത വര്‍മ പറയുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയില്‍ നായികയായാണ് തിരിച്ച്‌ വരവ്. കൊടുങ്ങല്ലൂരില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷറഫുദ്ധീന്‍, അനാര്‍ക്കലി നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment