ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ ഞാന്‍ തെറ്റുകാണുന്നില്ല; സംയുക്ത വര്‍മ്മ

author-image
Charlie
Updated On
New Update
Advertisment

publive-image

തന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളെക്കുറിച്ച്‌ തുറന്നുപറയുന്ന സംയുക്തയുടെ ഒരു പഴയകാല അഭിമുഖം ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.'ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ ഞാന്‍ തെറ്റുകാണുന്നില്ല. പക്ഷെ, മേനിപ്രദര്‍ശനത്തിനായി മാത്രം അങ്ങനെ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്. മാത്രമല്ല, മലയാള നടിമാര്‍ അന്യഭാഷയിലേക്ക് ചേക്കേറുന്നതിനെക്കുറിച്ചും സംയുക്ത വര്‍മ്മ അഭിപ്രായം പറഞ്ഞു. 'അവര്‍ ഇന്ന് കേരളത്തില്‍ മാത്രമല്ല, തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായില്ലേ, മലയാളത്തില്‍ നിന്നു പോയി മറ്റൊരു ഭാഷയില്‍ തിളങ്ങാന്‍ പറ്റുന്നത് വലിയൊരു കാര്യമാണ്.

ആര് എന്ത് ചെയ്താലും അതില്‍ തെറ്റ് കണ്ടെത്തുന്ന ഒരു പൊതുസ്വഭാവം മലയാളിക്കുണ്ട്. അതുകൊണ്ട് വിമര്‍ശനങ്ങളെ അങ്ങനെ എടുത്താല്‍ മതി.'അതേസമയം താന്‍ മലയാളത്തില്‍ നിന്നാണ് തുടങ്ങിയതെന്നും തമിഴിലേക്ക് പോകാനുള്ള സാധ്യത കുറവാണെന്നും സംയുക്ത പറയുന്നുണ്ട്. ഗ്ലാമറസ്സായുള്ള റോളുകള്‍ ചെയ്യാന്‍ തീരെ താത്പര്യമില്ല.

ലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച്‌ സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്.ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല. കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത.

വെറും നാല് വര്‍ഷം മാത്രമേ സംയുക്ത സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ. പക്ഷെ, ആ നാല് വര്‍ഷം കൊണ്ട് പതിനെട്ട് സിനിമകള്‍ ചെയ്യുകയും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കുകയും ചെയ്തു. കുബേരനാണ് സംയുക്ത വര്‍മ്മ നായികയായി അഭിനയിച്ച്‌ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പിന്നീട് ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം പൂര്‍ണ്ണമായും കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കിയാണ് സംയുക്ത അഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

Advertisment