കല്യാണം കഴിച്ചത് തന്നെ അമ്മയാവാന്‍ വേണ്ടിയാണ്; വൈറലായി സംയുക്തയുടെ വാക്കുകള്‍

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

ലയാള സിനിമയിലെ പ്രണയ ജോഡികളില്‍ നിന്നും ബിജുമേനോനുമായിട്ടുളള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന സംയുക്ത പൊതുപരിപാടികളിലും പരസ്യചിത്രങ്ങളിലും നിറസാന്നിധ്യമാണ്. 2002ലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ സംയുക്ത അരങ്ങേറ്റം കുറിച്ചിരുന്നത്. 2006ല്‍ ആയിരുന്നു ഇരുവര്‍ക്കുമിടയില്‍ ഏക മകന്‍ ദക്ഷ് ധാര്‍മിക്ക് പിറന്നത്. യോഗയും കുടുംബകാര്യങ്ങളുമായി ഒക്കെ തിരക്കിലാണ് താരം. എന്നാല്‍ ഇപ്പോള്‍ സംയുക്തയുടെ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.

Advertisment

ജ്വല്ലറി ഭയങ്കര ഇഷ്ടമാണ്. ഞാന്‍ വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ബിജുവേട്ടന്‍ അതേക്കുറിച്ചൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്. ഞാന്‍ ഇടുന്നത് കുറച്ച്‌ ഓവറാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. എന്നാലും ഞാന്‍ ഇടും. ഒരു മുത്തുക്കുട ആവാം, വെണ്‍ചാമരം ആവാം എന്നൊക്കെ പറയാറുണ്ട്. ദക്ഷ് ഇതൊന്നും ശ്രദ്ധിക്കില്ല. അവന്‍ എന്റെ സിനിമകളൊന്നും അങ്ങനെ കണ്ടിട്ടില്ല. ഞാന്‍ വിഷമിക്കുന്നതൊന്നും അവന് കണ്ടിരിക്കാനാവില്ല. സിനിമ അത്ര ഈസിയായി കിട്ടുന്ന കാര്യമല്ലെന്ന് ഞാന്‍ അവനോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. നല്ല കഴിവുള്ളവരെ പലരേയും നമ്മള്‍ കണ്ടിട്ടില്ല. സിനിമയിലെത്താന്‍ ഒരു പ്രത്യേക തലയിലെഴുത്താണ്.

കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും അമ്മ ജീവിതം ആസ്വദിക്കണമെന്നുണ്ടായിരുന്നു. അത് നന്നായി ആസ്വദിച്ച്‌ തുടങ്ങിയതോടെയാണ് സിനിമയെക്കുറിച്ച്‌ പിന്നീട് ചിന്തിക്കാതിരുന്നത്. കല്യാണം കഴിച്ചത് തന്നെ അമ്മയാവാന്‍ വേണ്ടിയാണ്. ബിജുവേട്ടന്‍ എവിടെ പോയാലും ഞാനറിയും, ദക്ഷ് എന്ത് ചെയ്താലും ഞാനറിയും. ബിജുവേട്ടന് ഇഷ്ടമുള്ളതേ ബിജുവേട്ടന്‍ ചെയ്തിട്ടുള്ളൂ. ദക്ഷിന് ശ്രദ്ധ വേണ്ട സമയമാണ്.

കല്യാണം കഴിഞ്ഞിട്ട് 20 വര്‍ഷമായി. ഞങ്ങളതൊന്നും ആഘോഷിക്കാറേയില്ല. 23ാമത്തെ വയസിലായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമൊക്കെ കഴിഞ്ഞാണ് കുഞ്ഞിനായി ആഗ്രഹിച്ചത്. കുറച്ച്‌ യാത്രകള്‍ക്കൊക്കെയായി മാറ്റിവെച്ചതായിരുന്നു ആ സമയം. അതുവേണ്ടിയിരുന്നില്ല, പെട്ടെന്ന് തന്നെ കുഞ്ഞുവാവ വന്നിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പിന്നീടാലോചിച്ചിട്ടുണ്ട്. കണ്‍സീവ് ചെയ്യാനായി കുറച്ച്‌ ബുദ്ധിമുട്ടിയിരുന്നു. പിസിഒഡിയുണ്ടായിരുന്നു. യോഗയിലൂടെയായാണ് അത് പൂര്‍ണ്ണമായി മാറിയത്.

Advertisment