/sathyam/media/post_attachments/1n6rpKCoA7qBi6f59wU0.jpg)
തൃശൂര്‍: രമേശ് ചന്ദ്രന്‍ എഴുതിയ 'സഞ്ചാരം മഹാക്ഷേത്രങ്ങളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ബിജെപി നേതാവ് സന്ദീപ് വാര്യര്‍ നിര്‍വഹിച്ചു. തൃശൂര്‍ വടക്കുനാഥ ക്ഷേത്രത്തിന്റെ ഗോപുര നടയില്‍വച്ചായിരുന്നു പ്രകാശനം.
കേരളത്തിലെ മഹാക്ഷേത്രങ്ങളെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവരും ദര്‍ശനം നടത്തുന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളത്തിലെ 200 ൽ അധികം മഹാക്ഷേത്രങ്ങളുടെയും ദക്ഷിണേന്ത്യയിലെ എട്ടു മഹാക്ഷേത്രങ്ങളുടെയും ചരിത്രവും ഐതിഹ്യവും പൂജകളും വിശേഷ ദിവസങ്ങളും നിർമ്മിതിയുടെ പ്രത്യേകതകളും, യാത്രമാർഗവും ബഹുവർണ്ണ ചിത്രങ്ങളോടൊപ്പം പ്രതിപാദിക്കുന്ന "സഞ്ചാരം കേരളത്തിലെ മഹാക്ഷേത്രങ്ങളിലൂടെ " എന്ന ഗ്രന്ഥം ഓരോ ഭക്തനും കുടുംബത്തിനും ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഫിനിക്സ് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്ക്: 9544004123, 9809170252