http://www.arabtimesonline.com/news/wp-content/uploads/2021/06/sand.mp4
കുവൈറ്റ് സിറ്റി: മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ കുവൈറ്റില്‍ വിവിധ പ്രദേശങ്ങളില്‍ ജനജീവിതവും ഗതാഗതവും ദുസഹമാകുന്നു. സബ അല്‍ അഹമ്മദില്‍ പൊടിക്കാറ്റ് ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോശം കാലാവസ്ഥ സബ അല്‍ അഹമ്മദ് സിറ്റിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റെസിഡന്‍സ് കമ്മിറ്റി മേധാവി തുര്‍ക്കി അല്‍ ഒസൈമി പറഞ്ഞു. കുവൈറ്റിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരുഭൂമികളാല്‍ ചുറ്റപ്പെട്ട താഴ്ന്ന പ്രദേശമായതിനാലാണ് ഇവിടെ പ്രശ്‌നം രൂക്ഷമായതെന്ന് അല്‍ ഒസൈമി പറഞ്ഞു.
മോശം കാലാവസ്ഥ വിദ്യാര്‍ത്ഥികളെയടക്കം ബാധിച്ചതായും, ഇവിടെ വാഹനം ഓടിക്കുന്നത് ദുഷ്‌കരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.