New Update
Advertisment
മുംബൈ: ബോളിവുഡ് നടന്‍ സന്ദീപ് നഹര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പും മരിക്കാന്‍ പോകുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവച്ചാണ് സന്ദീപ് ജീവനൊടുക്കിയത്. കുടുംബപ്രശ്‌നങ്ങളാണ് കാരണം. തന്നെ ഭാര്യ മനസിലാക്കുന്നില്ലെന്നും ജീവിതത്തില്‍ സന്തോഷമില്ലെന്നും സന്ദീപ് പറയുന്നു.
തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. അന്തരിച്ച സുശാന്ത് സിങ് രജ്പുത്ത് നായകനായി അഭിനയിച്ച 'എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി', അക്ഷയ് കുമാറിന്റെ 'കേസരി' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/sandeep.nahar.796/videos/3898541740202441/?t=2