Advertisment

കേരളം വിട്ട് തമിഴ്‌നാടിനായി കളിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള രഞ്ജി ട്രോഫി താരം സന്ദീപ് വാരിയര്‍

New Update

അടുത്ത ആഭ്യന്തര സീസണില്‍ കേരളം വിട്ട് തമിഴ്‌നാടിനായി കളിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള രഞ്ജി ട്രോഫി താരം സന്ദീപ് വാരിയര്‍. അങ്ങനെയൊരു തീരുമാനവും താന്‍ കൈക്കൊണ്ടിട്ടില്ലെന്ന് സന്ദീപ് വാരിയര്‍ പറഞ്ഞു.

publive-image

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ (ടിഎന്‍സിഎ) അനൗദ്യൗഗികമായി സമീപിച്ചപ്പോള്‍ തമിഴ്‌നാടിനായി കളിക്കാന്‍ സന്ദീപ് വാരിയര്‍ സമ്മതം മൂളിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഒന്നാം നമ്പര്‍ ബോളറാണ് സന്ദീപ് വാരിയര്‍. ടി. നടരാജനുണ്ടെങ്കിലും പേസ് വിഭാഗത്തില്‍ മികച്ച രണ്ടാം ബോളറുടെ അഭാവം നേരിടുന്ന തമിഴ്‌നാട്, സന്ദീപ് വാരിയരെ ടീമിലെടുത്ത് പേസ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുമെന്നായിരുന്നു റിപ്പോര്‍ട്ട്.

‘ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇന്ത്യാ സിമന്റ്‌സിലാണ് എനിക്കു ജോലി. അതുകൊണ്ടുതന്നെ ഭാര്യയ്‌ക്കൊപ്പം ചെന്നൈയിലാണ് സ്ഥിരതാമസം. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇതുവരെ അവിടേക്ക് ക്ഷണിച്ച് ഔദ്യോഗികമായി എന്നെ സമീപിച്ചിട്ടില്ല. മാത്രമല്ല, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എന്നാണ് അടുത്ത ആഭ്യന്തര സീസണ്‍ ആരംഭിക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല’ സന്ദീപ് വാരിയര്‍ വ്യക്തമാക്കി.

sports sandeep warrier pt usha sports award
Advertisment