സംഘ്പരിവാർ കേരളത്തിൽ വംശഹത്യക്ക് കോപ്പുകൂട്ടുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

അൽ അഹ്‌സ: ആർ.എസ്.എസ് ഭീകരരിൽ നിന്ന് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടു ത്ത സംഭവം കേരളത്തിൽ വ്യാപകമായ വംശഹത്യക്ക് സംഘ്പരിവാർ കോപ്പുകൂട്ടുന്നു എന്ന് സംശയി ക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം അൽഹസ്സ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ആർ‍.എസ്.എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുൻ അധ്യാപകനായ കോട്ടയം മുക്കാളി കദളിമറ്റം  കെ.എന്‍ വിജയൻ അടക്കം അഞ്ചുപേർ തോക്കും വെടിയുണ്ടകളു മായി പിടിയിലായത് പോലീസ് സേനയിലെ തന്നെ കാണാതായ ഉണ്ടകൾക്കും ആയുധങ്ങൾക്കും ഇവയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഫോറം ഹസ ബ്ലോക്ക് പ്രസിഡന്റ് ഫൈ സൽ കരുനാഗപ്പള്ളി പറഞ്ഞു.

ആയുധം കണ്ടെടുത്ത സംഭവം സംഘപരിവാർ ആയതുകൊണ്ട് രാജ്യദ്രോഹക്കുറ്റവും എൻ. ഐ.എ അന്വേഷണവും ഒന്നും ഉണ്ടാവാനിടയില്ലെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു. മുഹമ്മദ് താനൂർ, സുജിൻ അബ്‌ദുൽ റഹ്മാൻ, സുധീർ മൈനാഗപ്പള്ളി, ഷുക്കൂർ മാന്നാർ സംബന്ധിച്ചു

Advertisment