/sathyam/media/post_attachments/yoPIsM7ungc24A4WUeys.jpg)
തന്റെ കരിയറിലെ അവസാന ടൂർണമെന്റായ അബുദാബി ഓപ്പണിൽ സാനിയ മിർസയ്ക്ക് നിരാശയോടെ മടക്കം. ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്താവാനായിരുന്നു സാനിയയുടെ വിധി. വനിതാ ഡബിൾസ് റൗണ്ട് ഓഫ് 16 മത്സരത്തിൽ ജർമ്മൻ-ബെൽജിയൻ ജോഡികളായ ലോറ സീഗെമുണ്ട്-കിർസ്‌റ്റൺ ഫ്ലിപ്കെൻസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് സാനിയയും അമേരിക്കൻ താരം ബെതാനി മാറ്റെക്കും അടങ്ങിയ സഖ്യം പരാജയപ്പെട്ടത്.
36കാരിയായ ഇന്ത്യൻ താരം 2023-ലെ ഓസ്‌ട്രേലിയൻ ഓപ്പണോടെയാണ് ഗ്രാൻഡ് സ്ലാമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. തന്റെ അവസാന മേജർ ടൂർണമെന്റിൽ രോഹൻ ബൊപ്പണ്ണയുമായി ചേർന്ന മിക്‌സഡ് ഡബിൾസിൽ മത്സരിച്ച സാനിയ ബ്രസീലിൽ നിന്നുള്ള ലൂയിസ സ്‌റ്റെഫാനി, റാഫേൽ മാറ്റോസ് എന്നിവരോട് ഫൈനലിൽ തോറ്റിരുന്നു.
"ഇത് ഞാൻ ഏറെ നാളായി ചിന്തിക്കുന്ന കാര്യമാണ്, എന്റെ ശരീരം തോൽക്കുന്നുവെന്ന് ഞാൻ കരുതുന്നു" വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് സാനിയ മിർസ ഇന്ത്യാ ടുഡേയോട് മനസ് തുറന്നു. ടെന്നീസിൽ നിന്ന് വിരമിച്ച ശേഷം വരും തലമുറയെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സാനിയ മിർസ വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us