/sathyam/media/post_attachments/fr5YxJ1Wb4RziQ6FVh1E.jpg)
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ഒന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. കാല്‍മുട്ടിനു പരുക്കേറ്റ സഞ്ജുവിനോടു സ്‌കാനിംഗിനും പരിശോധനകള്‍ക്കുമായി മുംബൈയില്‍ത്തന്നെ തുടരാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. സഞ്ജുവിനു പകരം രാഹുല്‍ ത്രിപാഠി പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചേക്കും.
ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്ന കാര്യം സംശയമാണ്. അര്‍ഷ്ദീപ് സിംഗ് താരത്തിന് പകരം പ്ലെയിംഗ് ഇലവിനിലേക്ക് എത്തും. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ വേറെ മാറ്റങ്ങള്‍ വരുത്താന്‍ ടീം മുതിര്‍ന്നേക്കില്ല. ഒരു അധിക സ്പിന്നര്‍ക്കായി ഒരു പേസറെ മാറ്റിനിര്‍ത്തുകയാണ് സാധ്യതയുള്ള മറ്റൊരു മാറ്റം. അങ്ങനെ എങ്കില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ ആ സ്ഥാനത്തേക്ക് വന്നേക്കാം.
മുംബൈയില്‍ നടന്ന ആദ്യ മത്സരം ജയിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും സംഘവും രണ്ടാമത്തെ കളിയും വിജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കാനാണ് ഇറങ്ങുന്നത്. രാത്രി ഏഴു മണി മുതല്‍ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.
ഇന്ത്യ സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍ (WK), ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പാണ്ഡ്യ (സി), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ശിവം മാവി, ഉമ്രാന്‍ മാലിക്, യുസ്വേന്ദ്ര ചാഹല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us