ചെന്നൈ: ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് സംവിധായകന് ശങ്കര്‍. ഒരു സഹായവും അവരുടെ ജീവന് പകരമാവില്ലെന്നും ശങ്കര്‍ പറഞ്ഞു.
/sathyam/media/post_attachments/i1lYo2qYwzwiZshigVTB.jpg)
ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രെയിന്‍ തകര്‍ന്നു വീണ് മൂന്ന് പേരാണ് മരിച്ചത്. അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ, ആര്‍ട്ട് അസിസ്റ്റന്റ് ചന്ദ്രന്, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മധു എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കമല്‍ ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്ത്യന്‍ 2. അപകടത്തില്‍ ശങ്കറിനും പരിക്കേറ്റിരുന്നു.