മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്‌

ന്യൂസ് ബ്യൂറോ, മലപ്പുറം
Saturday, August 1, 2020

മലപ്പുറം: താനൂരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്. മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ക്ക് വലയും മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെട്ട ഒരാളുടെ മകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടിവിയും നല്‍കി.

പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരിയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് ആ വാ൪ഡിലെ മെമ്പറുടെ ആവശ്യപ്രകാരം ടിവി നല്കി. വയനാട് ജില്ലയിലെ ചില ഓട്ടോ തൊഴിലാളികള്ക്ക് ചെറിയ സഹായം ചെയ്തയ്തതായും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്…

കുറച്ചു ദിവസത്തിന് ശേഷം ചില കുഞ്ഞു ചാരിറ്റിയുമായ് ഞാ൯ വീണ്ടും രംഗത്തിറങ്ങി ട്ടോ. മലപ്പുറം ജില്ലയിലെ താനൂ൪ മത്സ്യ ബന്ധന മേഖലയില് ആ തൊഴില് സ്വീകരിച്ച ചില൪ക്ക് വല നല്കി. മത്സ്യ ബന്ധനത്തിന് ഇടയില് മരണപ്പെട്ട ഒരാളുടെ മക്കള്ക്ക് online പഠനത്തിനായ് TV നല്കി.

നടക്കുവാ൯ പ്രയാസമുള്ള ഒരാള്ക്ക് walking stick ഉം, അവിടെ ഉന്നത വിജയം നേടിയ കുട്ടികളെ നേരില് പോയ് അഭിനന്ദിച്ചു.

പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരിയിലെ ഒരു പാവപ്പെട്ട കുടുംബത്തിന് ആ വാ൪ഡിലെ മെമ്പറുടെ ആവശ്യപ്രകാരം TV നല്കി. വയനാട് ജില്ലയിലെ ചില ഓട്ടോ തൊഴിലാളികള്ക്ക് ചെറിയ സഹായം ചെയ്തു.

എന്ടെ പര്യടനം തുടരുന്നു.

(നന്ദി ..താനൂരിലെ പുതിയ കടപ്പുറം പ്രവാസി കൂട്ടായ്മയിലെ സുഹൃത്തുക്കളായ –
K.മൊയ്തീൻ ജി – CP. യാസർ ജി – SP ഫഹദ് ജി- KP.ബഷീർ ജി – KP ഫൈസൽ ജി- KP അഫ്സൽ ജി – KPദിറാർ ജി – CP റാസിഖ് ജി -KK ഫഹദ് ജി – SP ഷഹാസ് ജി -BP ഫൈസൽ ജി. – തുടങ്ങി താനൂർ പുതിയ കടപ്പുറത്തെ നല്ലവരായ മൽസ്യതൊഴിലാളി സുഹൃത്തുക്കൾ – പ്രദേശത്തെ കാരണവന്മാർ, അനു ജി, ജിഷ്ണു ജി, ഹരീഷേട്ട൯ എല്ലാവർക്കും നന്ദി -)

×