/sathyam/media/post_attachments/oAUX5q50dfM6nj4pNSmY.jpg)
കുവൈറ്റ്: കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും, പ്രതിരോധവും വിശദീകരിക്കുന്നതിനായി കുവൈറ്റിലെ പൊതു സമൂഹത്തിന് വേണ്ടി സാരഥി കുവൈറ്റ് 'ആരോഗ്യ വെബിനാർ' സംഘടിപ്പിക്കുന്നു.
സാരഥി കുവൈറ്റ് സംഘടിപ്പിക്കുന്ന കോവിഡ് ആരോഗ്യ വെബിനാർ ഇന്ത്യയും കുവൈത്തും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായുള്ള ഇന്ത്യൻ എംബസിയുടെ പരിപാടികളിൽ ഒന്നായിട്ടാണ് നടത്തുന്നത്.
മെയ് 8 ശനിയാഴ്ച വൈകുന്നേരം 6 .30ന് നടക്കുന്ന പരിപാടിയിൽ കുവൈറ്റിലെ പ്രശസ്‌തനായ ഡോക്ടർ പ്രൊഫ. നാസ്സർ ബെഹ്‌ബഹാനി (കള്‍സള്‍ട്ടന്‍റ് പള്‍മനോളജിസ്റ്റ്, പ്രൊഫസര്‍ ഓഫ് മെഡിസിന്‍, കുവൈറ്റ് യൂണിവേഴ്സിറ്റി, ചെയര്‍മാന്‍, കുവൈറ്റ് തൊറാസസ് സൊസൈറ്റി) കുവൈറ്റിലെ നിലവിലെ കോവിഡ് പ്രതിരോധവും വാക്സിനേഷനുമായി ബന്ധപ്പെട്ടു സംസാരിക്കുന്നു.
തുടർന്ന് സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ- കേരള സ്റ്റേറ്റ് സെക്രട്ടറി ഡോക്ടര്‍ ഡാനിഷ് സലീം (നാഷണല്‍ ഇന്നൊവേഷന്‍ ഹെഡ് - എസ്ഇഎംഐ, എച്ച്ഒഡി & അക്കാദമിക് ഡയറക്ടര്‍ എമര്‍ജന്‍സി, പിആര്‍എസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം) ജനിതക പരിവര്‍ത്തനം നടന്ന പുതിയ കോവിഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നമ്മോട് സംവദിക്കുന്നു.
- മുന്‍കരുതല്‍ / Precaution
- പുതിയ കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങൾ / Symptoms
-സൈക്കോളജിക്കൽ സപ്പോർട്ട് / psychological Support
- ഭക്ഷണം / Food
- മരുന്ന് / Medicine
- കോവിഡിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / Post Covid Care
കോവിഡുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Whatsapp മുഖേന മുൻകൂറായി അയച്ചു തരാവുന്നതാണ്.
സംശയങ്ങൾ അയക്കേണ്ട നമ്പർ :
http://Wa.me/+96565161135
http://Wa.me/+96567096623
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us