നിറകൂട്ട് അവാർഡുദാന വേദിയിൽ ജോയ്‌സ് സിബി ജോർജ്ന്റെ സാനിധ്യത്തിൽ ബി.ഡി ദത്തനെ സാരഥി കുവൈറ്റ് ആദരിച്ചു

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

കുവൈറ്റ്: നുതനസാങ്കേതികവിദ്യയുടെ മികവിൽ സാരഥി കുവൈറ്റ്‌ സംഘടിപ്പിച്ച "നിറക്കുട്ട്" വേദിയിൽ കുവൈറ്റിൽലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജിന്റെ പത്നിയും കലാകാരിയുമായ ജോയ്‌സ് സിബി ജോർജ്, വിശ്വാചിത്രകലാകാരൻ ബി.ഡി. ദത്തനെ ആദരിച്ചു.

Advertisment

publive-image

കോവിഡ് കാലത്തെ സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും അയവുവരുത്തുവാനായി കുട്ടികൾക്കായി സംഘടിപ്പിച്ച "നിറക്കൂട്ട് "- വരകളുടെയും വർണങ്ങളുടെയും ലോകം അവർക്കായി തുറക്കുമ്പോൾ കുട്ടികൾക്കൊപ്പം മുതിർന്നവരും അണിചേർന്നു എന്നത്, കലാവാസനയിൽ ഉപരി, ഒറ്റപ്പെട്ടു പോകുന്ന മാനസികാവസ്ഥായിൽ നിന്നുമുള്ള ഉയർതെഴുന്നേൽപ്പിന് പ്രെചൊതനം നൽകി.

publive-image

ശ്രീമതി ജിനി ജയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "നിറക്കൂട്ടിൽ 250ഓളം കലാകാരൻമ്മാർ ഓൺ ലൈനിൽ മാറ്റുരച്ചു. മത്സരത്തെക്കൾ ഉപരി, കലാപരമായ ചേതനയെ ഉണർത്തുവാനുള്ള ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണ് ഈ പരിപാടി.

publive-image

റീന ബിജു ദീപം തെളിയിച്ച്, മാസ്റ്റർ രോഹിത് രാജിന്റെ ദൈവ ദശക ആലാപനത്തോടെ ആരാഭിച്ച പരിപാടിക്ക് അബ്ബാസിയ ഈസ്റ്റ്‌ യൂണിറ്റ് കോൺവീനർ സനൽ കുമാർ സ്വാഗതവും, സംഘടന യുടെ 22വർഷത്തെ പ്രവർത്തന വൈവിധ്യങ്ങൾ പ്രസിഡന്റ്‌ സജീവ് നാരായണനും വിശദീകരിച്ചു.

publive-image

ഉദ്ഘാടകയും ഇന്ത്യൻ കമ്മ്യൂണിറ്റി യുടെ പ്രധമ വനിതയും, അറിയപ്പെടുന്ന ചിത്രകലാ കലാകാരിയുമായ ജോയ്‌സ് സിബി ജോർജിനെ ജനറൽ സെക്രട്ടറി ബിജു സിവി സദസിന് പരിചയപ്പെടുത്തി. ഉദ്ഘാടന പ്രസംഗത്തിൽ കോവിഡ് കാലത്തെ പ്രതിസന്ധികളെകുറിച്ചും സംഘടനകളും വ്യക്തികളും പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ചും അവർ വിശദീകരിച്ചു.

publive-image

അവാർഡ് നിശയിൽ ലോക പ്രശസ്ത ചിത്രകാരനും , ചിത്ര കലാ കലാകാരനുള്ള പരമോന്നത സംസ്ഥാന ബഹുമതി "രാജരവിവർമ്മ" പുരസ്‌കാര ജേതാവ് ബി.ഡി. ദത്തൻ വിശിഷ്ടവ്യ ക്തിയായി ഓൺലൈനിൽ പങ്കെടുത്തത് അവാർഡ് നിശക്ക് കൂടുതൽ മാറ്റ് നൽകി. അഡ്വൈസറി അംഗമായ കെ. പി. സുരേഷ് ബി. ഡി. ദത്തന്റെ കലാ ലോകത്തെ സഭാവനകളെ പരിചയപ്പെടുത്തി. കുട്ടികളോടും മുതിർന്നവരോടുമായി അദ്ദേഹം സംവദിച്ചതോടൊപ്പം വരകളുടെയും വർണങ്ങളുടെയും മായലോകത്തെകുറിച്ച് വാചാലനായി.

publive-image

ഈ അവാർഡ് നിശയെ കൂടുതൽ വർണാഭമാക്കാൻ ഇന്ത്യൻ സംഗീത ലോകത്ത്‌ സംവിധായകൻ, മിർച്ചി അവാർഡ് ജേതാവ് പിന്നണി ഗായകൻ എന്നിനിലയിൽ പ്രശസ്‌തനായ ഇഷാൻ ദേവും സംവാദനവും ഗാനങ്ങളുമായി ഒത്തു ചേർന്നത് പരിപാടിക്ക് കൂടുതൽ ഉണർവ് ഏകി.

publive-image

മത്സരത്തിലെജേതാക്കളുടെ പ്രഖ്യപാനം ബി.ഡി. ദത്തനും, ഇഷാൻ ദേവും പ്രഖ്യാപിച്ചു. തതവസരത്തിൽ തന്നെ, സാരഥി മുൻ പ്രസിഡന്റ്‌  കെവി സുഗുണൻ, ആദ്യകാലഅംഗം ഡി. രവി എന്നിവർ ബി. ഡി. ദത്തനെ അദ്ദേഹത്തിന്റെ വസതിയിലും, ഇഷാൻ ദേവിനെ തിരുവനന്തപുരം സംസ്കൃത കോളേജ് വേദിയിലും ഉപഹാരം നൽകി.

സുലേഖ അജി, സിബി പുരുഷോത്തമൻ എന്നിവർ അവതാരകരായി എത്തിയ പരിപാടിയുടെ ആദ്യാവസാന ഓൺലൈൻ സംഘാടനം എൻ.സ്. ജയകുമാർ (ഹൈ ടെക് കമ്പ്യൂട്ടർസ്) ന്റെ നേതൃത്വത്തിൽ മികച്ച ടീം ആണ് കൈകാര്യം ചെയ്തത്.

പരിപാടി പുർണമായും കോവിഡ് പ്രോട്ടോകോൾ അനുസരിച് സൂം ആപ്ലിക്കേഷനിൽ ആണ് നടത്തിയത്. സാരഥിക്കായി അബ്ബാസിയ ഈസ്റ്റ്‌ യൂണിറ്റ് ചുക്കാൻ പിടിച്ച ഈ കലാ മാമാങ്കം യൂണിറ്റ് സെക്രട്ടറി രതീഷിന്റെ നന്ദിപ്രകാശനത്തോടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.

kuwait news
Advertisment