സുഗുണൻ കെ.വിയ്ക്ക് സാരഥി കുവൈറ്റ് സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി

New Update

publive-image

കുവൈറ്റ്: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന സാരഥി കുവൈറ്റിൻ്റെ ആദ്യകാല നേതാക്കളില്‍ ഒരാളും, സാരഥി കുവെറ്റിൻ്റെ മുൻ പ്രസിഡൻ്റുമായ സുഗുണൻ കെ.വിയ്ക്ക് സാരഥി കുവൈറ്റ് സ്നേഹോഷ്മളമായ യാത്ര അയപ്പ്നൽകി.

Advertisment

സാരഥി കുവൈറ്റിന്റെ ട്രഷറർ, വൈസ് പ്രസിഡന്റ്, അഡ്വൈസറി അംഗം തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സുഗുണൻ കെ.വിയെ ചടങ്ങിൽ ആദരിക്കുകയും സാരഥിയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു.

publive-image

തിരക്ക് നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിലും സംഘടനാപ്രവർത്തനം സ്വന്തം ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കാനും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാരഥി പ്രസിഡൻറ് സജീവ് നാരായണൻ പറഞ്ഞു.

publive-image

സാരഥി ജനറൽ സെക്രട്ടറി ബിജു സി.വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ സുരേഷ്.കെ., ട്രഷറർ രജീഷ് മുല്ലക്കൽ, രക്ഷാധികാരി സുരേഷ് കൊച്ചത്ത്, വൈസ് പ്രസിഡണ്ട് ജയകുമാർ എൻ.എസ്, വനിതാവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, അഡ്വൈസറി അംഗങ്ങളായ സുരേഷ്.കെ.പി, പ്രീതിമോൻ വാലത്ത് , സി.എസ് ബാബു, സെക്രട്ടറി നിഖിൽ ചാമക്കാലയിൽ തുടങ്ങി സാരഥിയുടെ വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ നേരുകയും ജോയിൻറ് ട്രഷറർ ദീപു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

kuwait news
Advertisment