/sathyam/media/post_attachments/7pdTxDFKIlWSUPrL0qKC.jpg)
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫഌറ്റില്‍ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരത്തിനെ കൊണ്ടുപോയത്. സ്വപ്‌നാ സുരേഷാണ് സരിത്തിനെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ സരിത്തിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.
താന്‍ മാധ്യമങ്ങളെ കണ്ട ശേഷമാണ് സംഭവമെന്ന് സ്വപ്‌നാ സുരേഷ് പറഞ്ഞു. കാറില്‍ എത്തിയ സംഘമാണ് സരിത്തിനെ പിടിച്ചുകൊണ്ടുപോയതെന്നും പൊലീസല്ലെന്നും സ്വപ്‌ന വ്യക്തമാക്കി.