കൊല്ലം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ മാറുന്നത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് പിൻവലിക്കുക,ഡി.എ കുടിശിഖ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉണയിച്ച് കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ ധർണ നടത്തി. അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ധർണ നടത്തിയത്. ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ ഉത്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് കാട്ടുവിള ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.വിനോദ്,സംസ്ഥാന ആഡിറ്റർ കരീലിൽ ബാലചന്ദ്രൻ, ബ്രാഞ്ച് വൈസ് പ്രസിഡന്റുമാരായ ശ്രീരഞ്ജിതൻ പി.ജെ,തഴവ ഷുക്കൂർ, എ.സി അജയകുമാർ,ശ്രീകുമാർ, വൈശാഖ് ശശാങ്കൻ,അനൂപ്,പീതാംബരൻ,
അഭിനന്ദ്,നിസാം,അഷറഫ് തുടങ്ങിയവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി ഷബീർ മുഹമ്മദ് സ്വാഗതവും ട്രഷറർ ആർ.രാജീവ് നന്ദിയും പറഞ്ഞു.