ദമ്മാം: പ്രശസ്ത ചലച്ചിത്ര താരം സത്താറിന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
/sathyam/media/post_attachments/p1eziHoQ86NN6ot8jgCI.jpg)
അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനി മരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സത്താർ, എഴുപ തുക ളിൽ മലയാളചലച്ചിത്ര രംഗത്ത് നായകവേ ഷങ്ങളിലും, പ്രതി നായക വേഷങ്ങളിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന താര മാണ്.
1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത "ഭാര്യയെ ആവശ്യമുണ്ട്" എന്ന സിനിമയിലൂടെ അഭിനയജീവിത ത്തിനു തുടക്കംക്കുറിച്ച സത്താർ, 1976-ൽ വിൻസെന്റ് മാസ്റ്റർ സംവി ധാനം ചെയ്ത "അനാവരണം" എന്ന സിനിമയിലൂടെ നായക നായി തിളങ്ങി. എന്നാൽ മികച്ച നടനായിട്ടും അദ്ദേഹത്തെ മലയാള സിനിമ വില്ലൻ വേഷങ്ങളിൽ തളച്ചിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മയിൽ, സൗന്ദര്യമേ വരുഗ വരുഗ തുടങ്ങിയ തമിഴ് ചിത്രങ്ങ ളിലും, ചില തെലുങ്ക് ചിത്രങ്ങളിലും ഉൾപ്പെടെ ഏകദേശം മുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 1994ൽ റിലീസായ "കമ്പോളം" ഉൾപ്പെടെയുള്ള ഏതാനും ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിരുന്നു.
സത്താറിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായി നവയുഗം കലാവേദി പ്രസ്താവനയിൽ അറിയിച്ചു....