New Update
Advertisment
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ക്യാപ്റ്റന്‍ സതീഷ് ശര്‍മ(73) അന്തരിച്ചു. ബുധനാഴ്ച ഗോവയില്‍ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കും.
1993-96 കാലയളവില്‍ പി.വി. നരസിംഹറാവു മന്ത്രി സഭയില്‍ പെട്രോളിയം ആന്‍ഡ് നാച്ച്യുറല്‍ ഗ്യാസ് മന്ത്രിയായി ശര്‍മ സേവനം അനുഷ്ടിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം മൂന്ന് തവണ ലോക്സഭാ എംപിയായിരുന്നു.