ദമ്മാമിലെ വനിതാ അഭയകേന്ദ്രം സത്യൻ മൊകേരി സന്ദർശിച്ചു.

New Update

ദമ്മാം: ആശ്വാസവാക്കുകളുമായി, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രെട്ടറിയും മുൻ എം.എൽ.എയുമായ സത്യൻ മൊകേരി ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ നിരാശ്രയരായി കഴിയുന്ന ഇൻഡ്യാക്കാരികളെ സന്ദർശിച്ചു.

Advertisment

publive-image

സത്യൻ മൊകേരി തർഹീൽ അധികൃതർക്കൊപ്പം. ഷാജി മതിലകം, മഞ്ജു മണിക്കുട്ടൻ, ബെൻസി മോഹൻ, ജമാൽ വില്യാപ്പള്ളി, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ സമീപം.

നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ അപ്രതീക്ഷിതസന്ദർശനം നടത്തിയത്.
സൗദി സർക്കാരിന്റെ കീഴിൽ, വിവിധ തൊഴിൽ, വിസ കേസുകളിലും പെട്ട് നാട്ടിൽ പോകാനാകാതെ നിയമക്കുരുക്കുകളിൽ കഴിയുന്ന വിദേശവനിതകളെ പാർപ്പിച്ചിരി യ്ക്കുന്ന കേന്ദ്രമാണ് ദമ്മാം വനിതാ അഭയകേന്ദ്രo. ഇൻഡ്യാക്കാരികൾ അടക്കം വിവിധരാജ്യക്കാരായ നിരവധി വനിതകൾ, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയും എന്ന പ്രതീക്ഷയുമായി ഇവിടെ കഴിയുന്നു.

അഭയകേന്ദ്രത്തിൽ എത്തിയ സത്യൻ മൊകേരിയെ, അഭയകേന്ദ്രം ഡയറക്റ്ററും, അവിടത്തെ ഉദ്യോഗസ്ഥരും ഊഷ്മളമായി സ്വീകരിച്ചു. വനിത അഭയകേന്ദ്രത്തിൽ ഇപ്പോൾ അന്തേവാസികളായ ഇൻഡ്യാക്കാരികളെ നേരിട്ടു കാണുകയും, അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്ത സത്യൻ മൊകേരി, അവരുടെ ആവലാതികൾ പരിഹരിയ്ക്കാൻ സർക്കാർ തലത്തിൽ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നൽകി ആശ്വസിപ്പിയ്ക്കുകയും ചെയ്തു.

publive-image

ഇന്ത്യക്കാരായ വനിതകളുടെ മോചനത്തെക്കുറിച്ച് സത്യൻ മൊകേരി, അഭയകേന്ദ്രം മേലധികാരികളുമായി സംസാരിച്ചു. അദ്ദേഹത്തെ അനുഗമിച്ച നവയുഗം ജീവകാരു ണ്യവിഭാഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, പദ്മനാഭൻ മണിക്കുട്ടൻ, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി എന്നിവരും ഈ ചർച്ചയിൽ പങ്കെടുത്തു.

നവയുഗം ജീവകാരുണ്യപ്രവർത്തകർ ഇന്ത്യൻ എംബസ്സിയുടെയും, അഭയകേന്ദ്രം അധികൃതരുടെയും സഹായത്തോടെ നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ പ്രശംസിച്ച സത്യൻ മൊകേരി, രണ്ടു മണിക്കൂറോളം അവിടെ ചിലവിട്ട ശേഷമാണ് മടങ്ങിയത്.

Advertisment