ദമ്മാം: സൗദി സന്ദർശനത്തിന് എത്തിയ സിപിഐ കേരളസംസ്ഥാനകമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും, മുൻ എം.എൽ.എ യുമായ സത്യൻ മൊകേരിയ്ക്ക് ദമ്മാം എയർപോർട്ടിൽ വെച്ച് നവയുഗം സാംസ്ക്കാരികവേദി ദമ്മാം കേന്ദ്രകമ്മിറ്റിയുടെയും, ജുബൈൽ കേന്ദ്ര കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
/sathyam/media/post_attachments/Ur6I0AgoWzd7dNFpO92F.jpg)
നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെൻസി മോഹൻ ജി, ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറ, ട്രെഷറർ സാജൻ കണിയാപുരം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രനേതാക്കളായ അരുൺ ചാത്ത ന്നൂർ, ഗോപകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, ദിലീപ് നവയുഗം ജുബൈൽ കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.ജി മനോജ്, രക്ഷാധികാരി അഷറഫ് കൊടുങ്ങല്ലൂർ, ട്രെഷറർ കെ.ആർ സുരേഷ്, കേന്ദ്രനേതാക്കളായ പുഷ്പകുമാർ, രാധാകൃഷ്ണൻ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
വെള്ളിയാഴ്ച രണ്ടു മണി മുതൽ ദമ്മാം ഫൈസലിയയിൽ നടക്കുന്ന നവയുഗം "ശിശിരോത്സവം 2019" എന്ന മെഗാപ്രോഗ്രാമിന്റെ മുഖ്യാതിഥിയായാണ് സത്യൻ മൊകേരി സൗദി അറേബ്യയിൽ എത്തിയത്. അതോടൊപ്പം നവയുഗത്തിന്റെ നിയമസഹായവേദി ഉത്‌ഘാടനം അടക്കമുള്ള മറ്റു ചില പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us