റിയാദ്: റിയാദിൽ പ്രവാസി മലയാളി ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ധീൻ കബീർ (53) വാഹനാപകടത്തിൽ മരിച്ചു. അഫ്‌ളജിൽ വെച്ച് സൈനുദ്ധീൻ ഓടിച്ചിരുന്ന വാഹനം മുൻപിൽ പോയിരുന്ന ട്രെയ്‌ലറിന്റെ പുറകിൽ ഇടിച്ചായിരുന്നു അപകടം .
/sathyam/media/post_attachments/gspG59Iwr8WstsozqMHw.jpg)
ഭാര്യ സലീന, മക്കൾ നാസിയ നാജിയ, മുഹമ്മദ് സിനാൻ . നാട്ടുകാരായ സൈഫ് കുന്നപ്പള്ളി, നൗഷാദ് പള്ളാത്തുരുത്തി, പൊക്കത്തി റെജി എന്നിവർ അഫ്‌ളജിൽ പോകുകയും ലൈല അഫലാജ് കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.