ഗള്‍ഫ് ഡസ്ക്
Updated On
New Update
റിയാദ് : സൗദി അറേബ്യയെയിലെ 33 വർഷത്തെ സുദീർഘമായ പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന അൽ ഹംറ മലയാളി സ്റ്റാഫ് അസോസിയേഷൻ വൈസ് പ്രസിഡണ്ടും തൃശൂർ സ്വദേശിയുമായ ശ്രീനിവാസൻ നെടുംപറമ്പിലിന് ഗുർണാത്ത യിലെ അൽ ഹംറ കോമ്പൗണ്ട് മലയാളി സ്റ്റാഫ് അസോസിയേഷൻ യാത്ര അയപ്പ് നൽകി.
Advertisment
മലാസ് അൽമാസ് ഹാളിൽ നടന്ന യാത്ര അയപ്പ് ചടങ്ങിൽ അൽ ഹംറ മലയാളി സ്റ്റാഫ് അസോസിയേഷൻ അംഗകൾ പങ്കെടുത്തു പ്രസിഡണ്ട് മുസ്തഫ നോട്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിക്രട്ടറി നസീർ മുതുകുറ്റി സ്വാഗതം പറഞ്ഞു .
നാസർ കാളികാവ്,ജോജി ജോസഫ്,വിനോദ് വർക്കല,ഫിറോസ് മഞ്ചേരി,തമ്പി ഗോപാലൻ,ബോണി വില്യം ,ഹരി കുമാർ ആലപ്പുഴ ,മുഹമ്മദ് പാലക്കാട്,ഷാജഹാൻ കരുനാഗപ്പള്ളി ,ശ്രി കുമാർ അമ്പലപ്പുഴ ,റാഷിദ് ശിവപുരം എന്നിവർ ആശംസകൾ നേർന്നു നസീർ മുതുകുറ്റി ഉപഹാരം നൽകി യാത്രയപ്പിന് ശ്രീനിവാസൻ നെടുംപറമ്പിൽ നന്ദി പറഞ്ഞു