ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
Advertisment
റിയാദ് : സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി 16 മൃഗശാലകള്‍ പുതുതായി സ്ഥാപിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു. ഏകദേശം 39 കോടി റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന മൃഗശാലകളിലൂടെ നിരവധി നിക്ഷേപ അവസരങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ജിദ്ദയിലും റിയാദിലുമായി അഞ്ച് വലിയ മൃഗശാലകളും മദീനയിലും ബുറൈദയിലും നാല് ഇടത്തരവും അബഹയിലും ജീസാനിലുമായി ഏഴ് ചെറിയ മൃഗശാലകളും നിര്‍മിക്കാനാണ് ഉദ്ദേശം. ഓരോ വലിയ മൃഗശാലക്കും 50 ഹെക്ടര്‍ വിസ്തീര്‍ണവും 5.30 കോടി റിയാല്‍ നിക്ഷേപ തുകയും ഓരോ ഇടത്തരത്തിനും 15 ഹെക്ടര്‍ വിസ്തീര്‍ണവും 1.10 കോടി റിയാല്‍ നിക്ഷേപ തുകയും ഓരോ ചെറിയ മൃഗശാലക്കും 10 ഹെക്ടര്‍ വിസ്തീര്‍ണവും ആവശ്യമായിരിക്കും.