Advertisment

ഏദന്റെ നിയന്ത്രണം സൗദി പിടിച്ചെടുത്തു... ഹൂത്തികള്‍ക്ക് പൂട്ടിട്ടാന്‍ നീക്കം, പ്രതികരിക്കാതെ ഇറാന്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്: രണ്ട് ഭാഗങ്ങളില്‍ നിന്നുമുള്ള വെല്ലുവിളികളെ ഇല്ലാതാക്കാന്‍ സൗദി അറേബ്യ സമാധാന പാത സ്വീകരിക്കുന്നു. ഇറാനുമായും ഹൂത്തികളുമായും രണ്ട് സമാധാന ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. യെമനില്‍ നിര്‍ണായക സ്ഥലങ്ങ ളുടെ പ്രവര്‍ത്തനങ്ങളും സൗദി പിടിച്ചെടുത്തിട്ടുണ്ട്. സമവായ ചര്‍ച്ചകള്‍ക്ക് മുന്നോടിയായിട്ടാണ് ഈ നീക്കം. എന്നാല്‍ ഇത് ഹൂത്തികളെ പൂട്ടാനുള്ള നീക്കമാണെന്നും സൂചനയുണ്ട്.

Advertisment

publive-image

അതേസമയം ഇറാന്റെ പിന്തുണ ഹൂത്തികള്‍ക്ക് കുറയുമോ എന്ന ആശങ്കയും മറുവശത്തുണ്ട്. ഹൂത്തികള്‍ പുതിയ ആക്രമണത്തിന് സൗദിയുടെ തന്ത്രപ്രധാന മേഖലയെ ലക്ഷ്യ മിടുന്നുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തി യിരുന്നു. ഇതാണ് സൗദി ഭരണകൂടത്തെ വിറപ്പിച്ചത്. പശ്ചിമേഷ്യയെ സംഘര്‍ഷ ഭൂമിയാക്കാന്‍ താല്‍പര്യമില്ലെന്നാണ് സൗദിയുടെ നിലപാട്. എന്നാല്‍ കഴിഞ്ഞ ദിവസം 3000 സൈനികരെ കൂടി അമേരിക്ക സൗദിക്ക് നല്‍കിയത്

യെമന്റെ ദക്ഷിണ തുറമുഖമായ ഏദന്റെ പൂര്‍ണ നിയന്ത്രണം സൗദി ഏറ്റെടുത്തിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു ഈ തീരുമാനം. യെമന്‍ സര്‍ക്കാരും ദക്ഷിണ മേഖലയിലെ വിമത രായ എസ്ടിസിയുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയാണ് നീക്കം. സൗദി സഖ്യത്തിലെ പ്രധാന കക്ഷിയായ യുഎഇ ദക്ഷിണ വിമതരെ പിന്തുണയ്ക്കുന്നുണ്ട്. ഇവരും സൗദിയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സേനയും തമ്മില്‍ ഈ മേഖലയില്‍ വലിയ ഏറ്റുമുട്ടല്‍ പതിവാണ്. നേരത്തെ സൗദി വിമതര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

യുഎഇ ഏദനില്‍ നിന്ന് പിന്‍മാറാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയായി രുന്നു ഇത്. അതേസമയം സൗദിയുടെ വരവ് ഹൂത്തികള്‍ക്ക് വലിയ തിരിച്ചടിയാണ്. ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടു ക്കാന്‍ ഹൂത്തികള്‍ ദീര്‍ഘകാലമായി ശ്രമിക്കുന്നുണ്ട്. അതസമയം സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ തങ്ങളുടെ മിലിട്ടറി ബേസ് സര്‍ക്കാരിന് കൈമായിരുന്നു. സര്‍ക്കാരില്‍ സീറ്റുകള്‍ നല്‍കാനും, ഇവരുടെ സൈന്യത്തെ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാനും ഹാദി സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു..

ദക്ഷിണ വിമതരും സൗദി സഖ്യവും ഇനി ഒറ്റക്കെട്ടായി ഹൂത്തി കളെ നേരിടും. ഇത്രയും വിഘടിച്ച് നില്‍ക്കുന്നത് കൊണ്ടാണ് ഹൂത്തികള്‍ക്ക് മുന്‍കൈ ലഭിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ഒന്നിച്ച തോടെ സഖ്യം പോരാട്ടം ശക്തിപ്പെടുത്തിയേക്കും. ഒരു വശത്ത് കൂടെ സൗദി സമാധാന ചര്‍ച്ചകളും സജീവമാക്കിയിട്ടുണ്ട്.

യെമനിലെ പോരാട്ടം സൗദിയിലേക്ക് കടന്നുവരുന്നു എന്ന ഭയത്തിലാണ് ഈ നീക്കം. അരാംകോ ആക്രമണത്തില്‍ രണ്ട് ബില്യണിന്റെ തകര്‍ച്ചയാണ് സൗദിക്കുണ്ടായത്. ആഗോള തലത്തില്‍ സൗദിക്കുള്ള വിശ്വാസ്യതയും ഇത് നഷ്ടപ്പെടുത്തി യിരുന്നു.

ഹൂത്തി മേഖലകളില്‍ വ്യാപാരത്തിന് നല്ല സാധ്യതയുണ്ടെ ന്നാണ് സൗദിയുടെ വിലയിരുത്തല്‍. യെമന്‍ സര്‍ക്കാര്‍ ഹൂത്തി കളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ വിമതരേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം എത്തിച്ച് നല്‍കാമെന്ന് അറിയി ച്ചിട്ടുണ്ട്. എന്നാല്‍ ഹൊദൈദ അടക്കമുള്ള സ്ഥലങ്ങളില്‍ കാര്യ ങ്ങള്‍ തീരുമാനിക്കുന്നത് ഹൂത്തി കളാണ്.

സമാധാന ചര്‍ച്ച നടന്നാല്‍ മാത്രമേ ഈ വ്യാപാരം സാധ്യ മാകൂ. സനായിലെ വിമാനത്താവളം ഹൂത്തികള്‍ക്ക് ഉപയോഗി ക്കാനു ള്ള അവസരം നല്‍കുമെന്ന് നേരത്തെ തന്നെ സൗദി പ്രഖ്യാപി ച്ചതാണ്.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയ്ക്കായി ഇറാ നില്‍ എത്തിയിട്ടുണ്ട്. സൗദി ഇറാന്‍ സമാധാന ചര്‍ച്ചയ്ക്ക് മധ്യ സ്ഥത വഹിക്കുന്നത് അദ്ദേഹമാണ്. ഇത് വിജയകരമായാല്‍ ഹൂത്തി കള്‍ക്കുള്ള സഹായം ഇറാന്‍ അവസാനിപ്പിച്ചേക്കും. ആധുനിക രീതിയിലുള്ള പല ആയുധങ്ങളും ഇറാന്‍ ഹൂത്തി കള്‍ക്ക് നല്‍കുന്നു ണ്ടെന്നാണ് സൂചന. ഇതാണ് സൗദി വലിയ നഷ്ടമുണ്ടാക്കുന്നത്. യുഎഇയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് തഹ്നൂണ്‍ ബിന്‍ സയ്യദും ഇറാനില്‍ രഹസ്യ ചര്‍ച്ചയ്ക്കായി എത്തിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം താല്‍ക്കാലികമായി കുറയു മെന്നാണ് സൂചന. ഹൂത്തികള്‍ ഒത്തുതീര്‍പ്പിലേക്ക് വന്നാല്‍ മാത്രം നടക്കുന്ന കാര്യമാണിത്. എന്നാല്‍ ഇറാന്റെ ഉപരോധം യുഎസ് പിന്‍വലിക്കാതിരിക്കുന്ന കാലത്തോളം പ്രശ്‌നങ്ങള്‍ തീര്‍ത്തും അവസാനിക്കില്ല. യെമനില്‍ യുഎസിന് പ്രത്യേക താല്‍പര്യവുമുണ്ട്. സൗദിക്ക് യുഎസ്സിനെ ഒഴിവാക്കാനുമാവില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിച്ചാലും അധികം വൈകാ തെ തന്നെ വീണ്ടും ആരംഭി ക്കാനുള്ള സാധ്യത മുന്നിലുണ്ട്. സൗദിയുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തീരുന്നത് വരെ മാത്രമേ അതിന് ആയുസ്സുണ്ടാവൂ എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു..

Advertisment