സൗദി അറേബ്യന്‍ ട്രെയിലര്‍ അസോസിയേഷന്‍ ദമാം ഉണര്‍വ് 2020 സംഘടിപ്പിച്ചു.

New Update

ദമാം : റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ ട്രെയിലര്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ കൂട്ടായ്മ ദമാം യുണിറ്റ് ഉണര്‍വ് 2020 സംഘടിപ്പിച്ചു. ദമാം ഫൈസലിയ അല്‍സാന ഓഡിറ്റോറിയത്തില്‍  നടന്ന  വാര്‍ഷിക സമ്മേളനം ദമാമിലെ രാഷ്ട്രിയ സാംസ്‌ കാരികരംഗത്തെ നിറസാന്നിദ്ധ്യമായ ഡോ: സിന്ധു ബിനു ഉത്ഘാടനം ചെയ്തു. സാംറ്റ  പ്രസിഡണ്ട്‌ കമാല്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി അമ്പാളി നാളിതുവരെയുള്ള സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisment

publive-image

സാംറ്റ ദമാം യുണിറ്റ് ഉണര്‍വ് 2020 അധ്യാപികയും സാമുഹ്യപ്രവര്‍ത്തകയുമായ ഡോ: സിന്ധു ബിനു ഉത്ഘാടനം ചെയ്യുന്നു.

മാറി വരുന്ന നിയമ വ്യവസ്ഥയിൽ പ്രവാസികളുടെ നിലനില്പ് എന്ന വിഷയത്തെക്കു റിച്ചും ട്രൈലർ ഡ്രൈവർമാരുടെ തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും നേരിടേണ്ടി വരുന്ന നിയമപ്രശ്നങ്ങളെ കുറിച്ചും വിശദമായ ക്ലാസുകള്‍ നടന്നു മാധ്യമ പ്രവര്‍ത്ത കന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ , സാമുഹ്യപ്രവര്‍ത്തകന്‍ അയൂബ് കരൂപടന്ന, ഉസ്മാൻ വയനാട്, അബ്ദുൽ റഷീദ് കോഴിക്കോട്, വിജയൻ മാവേലിക്കര, അബ്ദുൽ സലാം കരിമ്പ, ശിവദാസ് കോട്ടക്കൽ, അഭിലാഷ് തിരുവനന്തപുരം സുധീർ തൃശൂർ, എന്നിവർ സംസാരിച്ചു.

publive-image

സംഘടനയുടെ 2020 ലെ കലണ്ടർ ജയൻ കൊടുങ്ങല്ലൂർ സംഘടനയിലെ  മുതിർന്ന ഡ്രൈവർ സലീം അഞ്ചലിനു നല്കി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങില്‍ ഡോ:സിന്ധു ബിനു, ജയന്‍ കൊടുങ്ങല്ലൂര്‍ ,അയൂബ് കരൂപടന്ന, നാസർ കൊല്ലം, സന്ദീപ് തുടങ്ങിയവര്‍ക്ക് സാംട്ട യുടെ ഉപഹാരം നല്‍കി ആദരിച്ചു. പ്രോഗ്രാം കൺവീനർ സുധീർ തൃശൂരിന് സാംറ്റയുടെ ഉപഹാരം  ഗായിക തസ്നീം  റിയാസ് നല്കി.  ചെയർ മാൻ റാഫി അമ്പാളിയെ  ജയൻ കൊടുങ്ങല്ലൂരും, പ്രസിഡന്റ് - കമാൽ കോട്ടക്കലിനെ ഡോ : സിന്ധു ബിനുവും, ജനറൽ സെക്രട്ടറി - സജികുമാർ തിരുവനന്തപുരത്തെ അയൂബ് കരൂപടന്നയും പൊന്നാട അണിയിച്ചു.

publive-image

ദമാമിലെ  ഗായകരായ റഫീക്ക് വടക്കാഞ്ചേരി , ജസീർ കണ്ണൂർ, തസ്നീം  റിയാസ്, കല്യാണിക്കുട്ടി,  ജിൻഷ എന്നിവർ നേതൃത്വം നല്കിയ നാദം ഓർക്സ്ട്രയുടെ മനോഹര ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളക്ക് നിറഞ്ഞ കൈയ്യടികളാണ് സദസ്സിൽ നിന്നുയർന്നത്. ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമ്മാനനറുക്കെടുപ്പില്‍ സുബൈർ ഒറ്റപ്പാലം നൗഫൽ മണ്ണാർക്കാട് അസ്കർ കോട്ടക്കൽ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. യോഗത്തിന് സംഘടനാ ജനറൽ സെക്രട്ടറി സജികുമാർ തിരുവനന്തപുരം സ്വാഗതവും ഷബീസ് കോതമംഗലം നന്ദിയും പറഞ്ഞു.

ആലുവ, ഷമീർ പട്ടാമ്പി, നൗഷാദ് ബാബു പള്ളിപ്പുറം, ജലീൽ കോട്ടക്കൽ,  ഉണ്ണികൃ ഷ്ണൻ ഇ ടത്തനാട്ടുകര, പ്രമോദ് വണ്ടൂർ എന്നിവർ പരിപാടി കള്‍ക്ക് നേത്രുത്വം നല്‍കി.

publive-image

സാംറ്റ 2020 കലണ്ടർ ജയൻ കൊടുങ്ങല്ലൂർ  ഡ്രൈവർ സലീം അഞ്ചലിനു നല്കി പ്രകാശനം നിർവ്വഹിക്കുന്നു.

Advertisment