63 വയസിനിടെ 53 വിവാഹം; ലക്ഷ്യം മനഃസമാധാനമെന്ന് സൗദി പൗരന്‍

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

53 തവണ വിവാഹം കഴിച്ചതായി അവകാശപ്പെട്ട് സൗദി പൗരന്‍. 63കാരനായ അബു അബ്ദുല്ലയാണ് ഒരു ടെലിവിഷന്‍ ചാനലിനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വ്യക്തിപരമായ സന്തോഷമല്ല, സ്ഥിരതയും മനസ്സമാധാനവുമാണ് തന്റെ ലക്ഷ്യമെന്ന് അബ്ദുല്ല പറയുന്നു. താന്‍ ഇപ്പോള്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും വീണ്ടും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

'ഞാന്‍ ആദ്യമായി 20ാം വയസ്സില്‍ വിവാഹം കഴിച്ചപ്പോള്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നില്ല. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതോടെ 23-ാം വയസ്സില്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം എന്റെ ഭാര്യയെ അറിയിച്ചു,' അബു അബ്ദുല്ല പറഞ്ഞു.

പിന്നീട് തന്റെ ആദ്യത്തെയും രണ്ടാമത്തെയും ഭാര്യമാര്‍ക്കിടയില്‍  പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത് മൂന്നാമത്തെയും നാലാമത്തെയും തവണ വീണ്ടും വിവാഹം കഴിക്കാന്‍ തന്നെ പ്രേരിപ്പിച്ചു. പിന്നീട് ഒന്നും രണ്ടും മൂന്നും ഭാര്യമാരുമായി വിവാഹമോചനം നേടിയതായും അബു അബ്ദുല്ല പറഞ്ഞു. തന്റെ എല്ലാ ഭാര്യമാരോടും നീതി പുലര്‍ത്താന്‍ ശ്രമിച്ചു. തന്നെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയെ അന്വേഷിച്ചതാണ്ഒന്നിലധികം വിവാഹങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം വാദിച്ചു. അബ്ദുല്ലയുടെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിവാഹ ജീവിതം ഒരു രാത്രി മാത്രമായിരുന്നു. മിക്ക ഭാര്യമാരും സൗദി സ്ത്രീകളായിരുന്നു. തന്റെ വിദേശ ബിസിനസ്സ് യാത്രകളില്‍ ചില വിദേശ വനിതകളെ വിവാഹം കഴിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment