ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മ: ലീഗ് മത്സരങ്ങൾക്ക് ആവേശ തുടക്കം.

New Update

ദമ്മാം : അഞ്ചു മാസങ്ങൾക്കു ശേഷം ഫുട്ബോൾ ആരാധകര്‍ക്ക് ആവേശം പകർന്ന് പുൽ മൈതാനങ്ങളെ ആരവങ്ങളാക്കി മാറ്റി ദഫറ ക്ലബ്ബിന്റെ ലീഗ് മത്സരങ്ങൾ ആരംഭിച്ചു.  ക്ലബ്ബിനു കീഴിൽ നാല് ടീമാക്കി തിരിച്ചാണ് ലീഗ് മത്സരം നടക്കുന്നത്. നാല് ടീമുകളും വിത്യസ്ത കളറിലുള്ള  ജേഴ്‌സി അണിഞ്ഞു കളിക്കളത്തെ വർണാഭമാക്കി. ഫുട്ബോൾ പ്രേമികളെ ആവേശം കൊള്ളിച്ചാണ് കളിക്കളം വിട്ടത്.

Advertisment

publive-image

ദമ്മാമിലെ ഫുട്ബോൾ കൂട്ടായ്മയായ സൗദി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്  കീഴിലുള്ള അൽ ദഫറ ക്ലബ്ബ് ആണ് ഫുട്ബോൾ ലീഗ്   മത്സരങ്ങൾക്ക് സംഘടിപ്പിക്കുന്നത്‌ . ആവേശത്തോടെ തുടക്കം കുറിച്ച മത്സരം ഇനി രണ്ടു മാസക്കാലം കളിക്കാരും ഫുട്ബോൾ പ്രേമികളും കളിക്കളം നിറഞ്ഞാടും
സൗദി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അനീസ് ബാബു കോഡൂർ കളിക്കാരുമായി പരിചയപ്പെട്ടു. അബ്ദുൽ റസാഖ് ,അബ്ദുൽ നാസ്സർ. അൽത്താഫ് മത്സരം നിയന്ത്രിച്ചു. അബ്ദുൽ റസാഖ് . അൽത്താഫ്. അബ്ദുൽ നാസ്സർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment