അമേരിക്കയുമായിട്ടുള്ള ബന്ധത്തില്‍ ശുഭാപ്തി വിശ്വാസം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ.

ഗള്‍ഫ് ഡസ്ക്
Friday, January 22, 2021

റിയാദ് : അമേരിക്കയുടെ  പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിനു കീഴിൽ  മികച്ച ബന്ധം നിലനിർത്താൻ സാധിക്കുമെന്ന കാര്യത്തിൽ സൗദി അറേബ്യക്ക് തികഞ്ഞ  ശുഭാപ്തി വിശ്വാസമുള്ളതായി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും  ഇറാൻ ഭരണകൂടത്തിന്‍റെ ഇപ്പോഴത്തെ പെരുമാറ്റത്തിലും  മാറ്റം വരുത്തുകയും  വേണം. പൊതുപ്രശ്‌നങ്ങൾ പുതിയ അമേരിക്കൻ ഭരണകൂടം മനസ്സിലാക്കുമെന്നാണ് കരുതന്നത് . ബൈഡൻ ഭരണകൂടത്തിലെ നിയമനങ്ങൾ സൂചിപ്പിക്കുന്നതെന്നും വിദേശ മന്ത്രി പറഞ്ഞു.

അതിനിടെ അമേരിക്കന്‍ ജനതക്കും അനതികൃത കുടിയേറ്റം അടക്കമുള്ള കാര്യങ്ങളില്‍ സ്വീകരിച്ച നിലപാടും സ്വഗതം ചെയ്യപെടുന്നു. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ നിര്‍ണായക ഇടപെടലുമായി ജോ ബൈഡന്‍. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പല നയങ്ങളും തിരുത്തുന്ന ഉത്തരവുകളാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. വൈറ്റ് ഹൗസില്‍ എത്തിയ ബൈഡന്‍, ട്രംപിനെ തിരുത്തുന്ന 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പിട്ടത്.

കൊവിഡിനെ പ്രതിരോധിക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികളാണ് ഇതിലൊന്ന്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതും കര്‍ശനമാക്കി. ലോകാരോഗ്യസംഘടനയില്‍നിന്ന് മാറാനുള്ള ട്രംപിന്റെ തീരുമാനവും തിരുത്തി.

അനധികൃത കുടിയേറ്റക്കാര്‍ക്ക് എട്ടുവര്‍ഷത്തിനുള്ളില്‍ പൗരത്വം ലഭിക്കാന്‍ സാവകാശം നല്‍കുന്ന ബില്ലിലും ഒപ്പുവച്ചു. ഗ്രീന്‍ കാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടും. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും ചേരാനും തീരുമാനിച്ചു. മുന്‍ സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തി കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന തിരുമാനങ്ങള്‍ ലോകരാജ്യങ്ങള്‍ കാത്തിരിക്കുകയാണ് ഗള്‍ഫ്‌ മേഖലയില്‍ പുതിയ ഭരണകൂടത്തിന്‍റെ ഇടപെടലും തിരുമാനങ്ങളും വരും നാളുകളില്‍ അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. എങ്കിലും ശുഭ പ്രതീക്ഷയാണ് മേഖലയില്‍ ഉള്ളത്.

×