സൗദി അറേബ്യ വൈകാതെ ഗ്യാസ് കയറ്റുമതി ആരംഭിക്കും

author-image
admin
New Update

റിയാദ് - സൗദി അറാംകൊയുടെ ഓഹരികളിൽ ഒരു ഭാഗം ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കമ്പനി സി.ഇ.ഒ എൻജിനീയർ അമീൻ അൽനാസിർ വെളിപ്പെടുത്തി.

Advertisment

publive-image

ധനമേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അറാംകൊ സി.ഇ.ഒ. സൗദി അറാംകൊയുടെ അഞ്ചു ശതമാനം ഓഹരികൾ വിൽപന നടത്തുന്നതിനാണ് പദ്ധതി. സൗദി അറേബ്യ വൈകാതെ ഗ്യാസ് കയറ്റുമതി ആരംഭിക്കും. ഈ വർഷം സൗദി അറാംകൊ കൂടുതൽ ബോണ്ടുകൾ പുറത്തിറക്കില്ല. സൗദി അറാംകൊക്ക് മൂഡീസ് സാധ്യ മായതിൽ ഏറ്റവും ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് നൽകിയിട്ടുണ്ട്.

സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ (സാബിക്) ഓഹരികൾ സ്വന്തമാക്കുന്നതിനുള്ള ഇടപാട് പൂർത്തിയായ ശേഷം അറാംകൊ ഓഹരികൾ വിൽപന നടത്തുന്ന സമയം ഓഹരിയുടമകൾ തീരുമാനിക്കും. സാബിക് ഓഹരിയിടപാട് പൂർത്തി യാക്കുന്നതിന്, കുത്തകവൽക്കരണ വിരുദ്ധ ഏജൻസിയായ കോംപറ്റീഷൻ അതോറി റ്റിയുടെ അനുമതി ലഭിക്കുക മാത്രമാണ് ശേഷിക്കുന്നത്. കോംപറ്റീഷൻ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതിന് ആറു മാസം മുതൽ ഒരു വർഷം വരെ സമയമെടുക്കുമെന്നും എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു.

Advertisment