സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിക്ക് പുതിയ നേതൃത്വം; പ്രസിഡന്‍റ് കാസിം മദനി ജനറൽ സെക്രട്ടറി അസ്ക്കർ ഒതായി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Friday, July 3, 2020

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പുതിയ നാഷണൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അടുത്ത പ്രവർത്തിവർഷങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്.’നേരിന്‍റ ശബ്ദം നന്മയുടെ സംഘം’ എന്ന ശീർഷകത്തിൽ ദേശീയതലത്തിൽ സംഘടിപ്പിച്ച
ഏകീകൃത മെമ്പർഷിപ്പ് ക്യാമ്പയിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് തിരഞ്ഞെടുപ്പു നടന്നത്.

സൗദിയിലെ വിവിധ ചാപ്റ്ററുകളിലെ ഇസ്ലാഹി സെന്‍ററർ പ്രതിനിധികൾ പങ്കെടുത്ത നാഷണൽ കൗൺസിൽ (സൂം) യോഗത്തിലാണ് പുതിയ നാഷണൽ കമ്മിറ്റി രൂപവൽക്കരണം.

പുതിയ കമ്മിറ്റി ഭാരവാഹികൾ ഇവരാണ്: കാസിം മദനി മക്ക (പ്രസിഡന്റ്),അസ്ക്കർ ഒതായി ബുറൈദ (ജനറൽ സെക്രട്ടറി), നൗഷാദ് കരിങ്ങനാട് ജിദ്ദ (ട്രഷറർ),സലീം പൂവൻകാവിൽ റിയാദ് (ഓർഗനൈസിംഗ് സെക്രട്ടറി ),മുഹമ്മദ് യൂസുഫ് കൊടിഞ്ഞി ദമ്മാം, ഷാജഹാൻ ചളവറ റിയാദ്, യൂസഫ് തോട്ടശ്ശേരി ദമ്മാം,
ഷാജഹാൻ പുല്ലിപറമ്പ് അൽകോബാർ, ഉബൈദ് കക്കോവ് യാമ്പു (വൈസ് പ്രസിഡന്റ്മാർ),സലീം കടലുണ്ടി ജുബൈൽ, ജരീർ വേങ്ങര ജിദ്ദ, ഫാറൂഖ് സ്വലാഹി ജുബൈൽ, അബ്ദുൽഅഹദ് അൽ ഹസ്സ (സെക്രട്ടറിമാർ)..

സലാഹ് കാരാടൻ ചെയർമാനായി ഉപദേശക സമിതിയേയും തിരഞ്ഞെടുത്തു. അബ്ദുൽ ഗഫൂർ വളപ്പൻ ബഷീർ മാമാങ്കര, സയ്യിദ് സുല്ലമി തുറൈഫ് , അബ്ദുൽ ഹമീദ് മടവൂർ താഹിർ മൗലവി,റഹീം ഫാറൂഖി ബുറൈദ , ഇബ്രാഹിം തലപ്പാടി അൽ ഹസ്സ, അബ്ദുൽ സലാം വെള്ളറക്കാട് ബുറൈദ, ഡോ. അഷറഫ് ദമ്മാം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

തൗഹീദീ ആദർശത്തോടെ മുന്നേറുകയും ഖുർആനിന്റെ വെളിച്ചം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമാക്കാനും തീരുമാനിച്ചതായും ഇതിനുള്ള  പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

×