തൻഷീത് എകദിന പഠനക്യാമ്പ്

author-image
admin
Updated On
New Update

റിയാദ് : സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററും ന്യൂ സനയ്യ ഇസ്ലാമിക്ക് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് തൻഷീത് 2019 എക്സിറ്റ് പതിനെട്ടിലെ മർവ ഇസ്തിറാഹയിൽ വെച്ച് നടന്നു.വിവിധ സെഷനുകളായി നടന്ന ക്യാമ്പിൽ രാവിലെ മദ്രസ്സ വിദ്യാർത്ഥികളുടെയും ഖുർആൻ ലേർണിംഗ് സ്‌കൂൾ പഠിതാക്കളുടേയും കലാ കായിക മത്സരങ്ങൾ നടന്നു.

Advertisment

publive-image smartcapture

തൻഷീത് ഏകദിന പഠനക്യാംപിൽ ന്യൂ സനയ്യ ഇസ്ലാമിക്ക് സെന്റർ ഡയറക്ടർ ശൈഖ് അബ്ദു റഹീം ബ്നു മുഹമ്മദ് അൽ മുഹൈനി സംസാരിക്കുന്നു.

ഉച്ചക്ക് ശേഷം നടന്ന ഹദീസ് മീറ്റിൽ അഡ്വാൻസ്ഡ് ഹദീസ് ലേർണിംഗ് കോഴ്സ് വിജയികൾക്കുള്ള സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ശംസുദ്ധീൻ മദനിയുടെ അദ്ധ്യക്ഷതയിൽ നടന്ന സെഷനിൽ ന്യൂ സനയ്യ ഇസ്ലാമിക്ക് സെന്റർ ഡയറക്ടർ
ശൈഖ് അബ്ദുറഹീം ബ്നു മുഹമ്മദ് അൽ മുഹൈനി മുഖ്യാതിഥി ആയിരുന്നു. സിദ്ദീഖ് വെളിയങ്കോട്, അഷ്‌റഫ് മരുത എന്നിവർ സംസാരിച്ചു.

സലീം ചാലിയം, അബുഹുറൈറ മൗലവി എന്നിവരുടെ നേതൃത്വത്തിൽ ഖുർആൻ ആസ്വാദന സദസ്സും നടന്നു. സമാപന സെഷനിൽ ''ന്യൂജൻ; രക്ഷിതാക്കൾ അറിയേണ്ടത് " എന്ന വിഷയത്തിൽ പ്രശസ്ഥ ട്രെയിനർ ഡോ. പോൾ തോമസ് ക്ലാസ്സെടുത്തു. സിറാജ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഷാജഹാൻ ചളവറ സ്വാഗതവും ഷഫീഖ് കണ്ണൂർ നന്ദിയും പറഞ്ഞു.

 

Advertisment