സൗദി മലയാളി സമാജം ഒ.എൻ.വി അനുസ്മരണം സംഘടിപ്പിച്ചു.

New Update

ദമ്മാം: ജീവിതത്തിന്‍റെ സർവ്വ ഭാവങ്ങളേയും കവിതകളിൽ ആവാഹിച്ച്​ മലയാള മനസ്സുകളിൽ ഈണമിട്ട കവിയാണ്​ ഒ.എൻ.വിയെന്ന്​ സൗദി മലയാളി സമാജം സംഘടിപ്പിച്ച അനുസ്​മരണ സദസ്സ്​ അഭിപ്രായപ്പെട്ടു. അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്​മരണ സദസ്സ്​ പ്രമുഖ ദൃശ്യ മാധ്യമ പ്രവർത്തകൻ ജ്യോതി വെള്ളല്ലൂർ ഉദ്​ഘാടനം ചെയ്​തു.

Advertisment

publive-image

പ്രണയമായാലും, വിരഹമായാലും, ഗൃഹാതുരത്വമായാലും ഒ.എൻ.വി കവിതകളിലെ ഒരു വരിമതിയാകും മലയാളിക്ക്​ അതിനെ ഓർത്തെടുക്കാനെന്ന്​ അദ്ദേഹം പറഞ്ഞു. സാജിദ്​ ആറാട്ടു പുഴ അധ്യക്ഷനായിരുന്നു. ഡോ: സിന്ധു ബിനു, കൊച്ചു മോൾകൊട്ടാരക്കര എന്നിവർ കവിയുടെ ജീവതത്തേയും, കവിതകളേയും പരിചയപ്പെടുത്തി സംസാരിച്ചു.

റഊഫ്​ ചാവക്കാട്​ ഒ.എൻ.വി കവിത ആലപിച്ചു. ഷിഹാബ്​ കൊയിലാണ്ടി ഒ.എൻ വി രചന നിർവവഹിച്ച്​  ഉമ്പായി ആലപിച്ച ഗസലും, ഫിലിപേന്ദ്രൻ, പൊന്നമ്മ എന്നിവർ ഒ.എൻ വി ഗാന ങ്ങളും ആലപിച്ചു.  തുടർന്ന്​ നടന്ന ഒ.എൻ.വി കവിതകളിലൂടെ എന്ന ചർച്ചയിൽ  ഡോ: ഫൗഷ ​ഫൈസല്‍  , ബിനു കുഞ്ഞ്​, നാസർ കണിയാപുരം,യുസുഫ്​ ബഞ്ചാലി,അനിൽ കുമാർ റഹീമ, ഡോ: അജി വർഗ്ഗീസ്​, ഷനീബ്​ അബൂബക്കർ, സഹീർ മജ്​ദാൽ,നജുമുന്നിസ,ലീന ഉണ്ണികൃഷ്​ണൻ, എന്നി വർ സംസാരിച്ചു.ബാസിഹാൻ ഷിഹാബ്​, സബി നസീർ, നിയാസ്​ കുനിയിൽ, ഹുസ്​ന ആസിഫ്​.താജുദ്ദീൻ എന്നിവർ പരിപാടികൾക്ക്​ നേതൃത്വം കൊടുത്തു. മാലിക്​ മഖ്​ബൂൽ സ്വാഗതവും, ഹമീദ്​ കണി ച്ചാട്ടിൽ നന്ദിയും പറഞ്ഞു.

Advertisment