Advertisment

മുസ്ലീം ലീഗ് വാര്‍ഷികം പ്രമാണിച്ച് ഖുലൈസ് കെ എം സി സി പ്രതിനിധി സമ്മേളനം നടത്തി

New Update

ഖുലൈസ് /സൗദി അറേബ്യ: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എഴുപത്തിഅഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഖുലൈസ് കെ എം സി സി പ്രത്യേക പ്രതിനിധി സമ്മേളനം നടത്തി. മുസ്ലീം ലീഗ് പതാക ഉയര്‍ത്തി കൊണ്ട് ആരംഭം കുറിച്ച പരിപാടി സംഘടനയോടുള്ള കൂറും പ്രതിബദ്ധതയും ആവർത്തിച്ചു പ്രഖ്യാപിക്കുന്നതായി.

Advertisment

publive-image

ആവേശം തുടിച്ച വിവിധ പരിപാടികൾ പ്രവർത്തകർക്കും അനുഭാവികൾക്കും ദൃക്‌സാക്ഷികൾക്കും അവിസ്മരണീയമായി. സംഘടനാ വിതരണം ചെയ്ത ഷര്‍ട്ടും ബാഡ്ജും ധരിച്ച നൂറോളം പ്രവർത്തകർ പരിപാടിയിൽ പ്രതിനിധികളായി പങ്കെടുത്തു.

തുടര്‍ നടന്ന സമ്മേളനം ജിദ്ധ കെ എം സി സി പ്രസിഡന്‍റ് റാസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.അസീസ് കൂട്ടിലങ്ങാടി പ്രാര്‍ത്ഥന നടത്തി. റഷീദ് എറണാങ്കുളം അധ്യക്ഷത വഹിച്ചു.

മുസ്തഫ ഉളിയേരി,ഷാഫി മലപ്പുറം,ഇബ്രാഹീം വന്നേരി,റാഷിഖ് മഞ്ചേരി,അദുപ്പ മഞ്ചേരി, ഷുക്കൂര്‍ ഫറോഖ്, നാസര്‍ ഓജര്‍, അക്ബര്‍ ആട്ടീരി, സക്കീര്‍ മക്കരപറമ്പ്, സലീന ഇബ്രാഹീം, ആരിഫ് പഴയകത്ത് സ്വാഗതവും ജാബിര്‍ മലയില്‍ നന്ദിയും പറഞ്ഞു.

Advertisment