Advertisment

സൗദിയിൽ ചൊവാഴ്ച വരെ പലയിടങ്ങളിലും പൊടിക്കാറ്റും അസ്ഥിര കാലാവസ്ഥയുമെന്ന് പ്രവചനം

New Update

ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിലായി ചൊവാഴ്ച്ച വരെ അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. പൊടിക്കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യതയാണ് മുന്നറിയിപ്പിലുള്ളത്. പ്രത്യേകിച്ചും രാജ്യത്തിന്റെ വടക്ക്, മദ്ധ്യ മേഖലകളിൽ ഇതായിരിക്കും സ്ഥിതി.

Advertisment

publive-image

രാജ്യത്തിന്റെ കിഴക്ക്, വടക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും പൊടിക്കാറ്റ് തുടരുമെന്നതാണ് നിലവിലെ കാലാവസ്ഥാ പ്രവചനം.

റിയാദിലും പരിസരങ്ങളിലും ഇന്ന് കാലത്ത് മുതൽ വിവിധ തോതുകളിലായി പൊടിക്കാറ്റ് ആണ്. രാത്രിയിൽ ശൈത്യ കാലാവസ്ഥ തിരിച്ചെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധൻ അൽഹ്യൂസ്വൈനി പറഞ്ഞു.

സൗദിയിൽ റിയാദ്, അസീർ, നജ്‌റാൻ, ജിസാൻ, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മാത്രമല്ല കുവൈത്, യു എ ഇ, ഒമാൻ എന്നിവിടങ്ങളിലും ശൈത്യം തിരിച്ചെത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ ഇവിടങ്ങളിൽ പകൽ മിതമായതും രാത്രിയിൽ കടുത്തതുമായ തണുപ്പായിരിക്കാം.

Advertisment