ദോഹ: സൗദി കായിക മന്ത്രിയും ഒളിമ്പിക് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ അബ്ദുള്‍ അസീസ് ബിന്‍ തുക്കി അല്‍ഫൈസല്‍ ഖത്തര്‍ സന്ദര്‍ശിച്ചു. കായിക സഹകരണം ശക്തമാക്കാനായി ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആല്‍ഥാനിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി.
/sathyam/media/post_attachments/4i3h2jQsjvWng0krbcSP.jpg)
ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ മത്സരം കാണാനുള്ള ശൈഖ് ജൂആന്റെ ക്ഷണം സ്വീകരിച്ചാണ് സൗദി കായികമന്ത്രി ദോഹയിലെത്തിയത്. സൗദിയുടെയും ഖത്തറിന്റെയും ഒളിമ്പിക് കമ്മിറ്റികള്‍ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
അതേസമയം ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്റെ ആസ്ഥാനവും സൗദി കായിക മന്ത്രി സന്ദര്‍ശിച്ചു. ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുമായും കൂടിക്കാഴ്ച നടത്തി. 2022 ഫിഫ ലോകകപ്പ് സ്‌റ്റേഡിയങ്ങളിലൊന്നായ അല്‍ ബെയ്ത് സ്‌റ്റേഡിയം സന്ദര്‍ശിച്ച മന്ത്രി സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു നാല് വര്‍ഷം നീണ്ട ഉപരോധങ്ങള്‍ അവസാനിച്ച് ഖത്തറും സൗദി അറേബ്യയും പഴയ പ്രതാപത്തിലേക്ക് എല്ലാ മേഖലയിലും സഹകരണം നീട്ടുകയാണ്. ഗള്‍ഫ് മേഖലയില്‍ വലിയൊരു ഉണര്‍വാണ് ഉപരോധം പിന്‍വലിച്ചതിന് ശേഷം സംജ്ജാതമായിരി ക്കുന്നത്,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us