ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ പോലീസും മഹാദേവികാട് എസ്‌ എൻഡിപി എച്ച്എസ്‌എസ് ലെ സ്റ്റുഡന്റ് പോലീസ് കേഡറ്റും സംയുകതമായി സൈക്കിൾ റാലിയും ഫ്ലാഷ് മോബും നടത്തി

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളാ പോലീസിന്റെ ലഹരിവിരുദ്ധ സംയുക്ത കർമ്മ പദ്ധതിയായ യോദ്ധാവ്-ന്റെ പ്രചാരണവും, ബോധവൽക്കരണവും കുറിച്ചുകൊണ്ടുള്ള സ്റ്റേഷൻതല പരിപാടിയായ സൈക്കിൾ റാലി സ്റ്റേഷൻ പരിധിയിൽ നടത്തി. പ്രസ്തുത ചടങ്ങിന്റെ ഉദ്ഘാടനം തൃക്കുന്നപ്പുഴ സ്റ്റേഷൻ ഹൌസ് ഓഫീസർ മഞ്ജുദാസ് നിർവഹിച്ചു. ചടങ്ങിൽ സ്കൂളുകളിലെ പ്രഥമ അധ്യാപകൻ അരവിന്ദ്, എസ് പി സി. സി പി ഓ സലിജ, അധ്യാപകരായ ബീന,സൗമിനി, ബിജി, ബിന്ദു, പി ടി എ പ്രസിഡന്റ്‌ ബി ഗോപാലകൃഷ്ണൻ, അശോക് ബേബി തുടങ്ങിയവർ പങ്കെടുത്തു.

സൈക്കിൾ റാലി സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ബാലു സ്കൂൾ ഗ്രൗണ്ടിൽ വച്ച് ഫ്ളാഗ് ഓഫ് ചെയ്തു. എസ്.പി-സിയുടെ യുടെ ചുമതലയുള്ള എസ് ഐ മഹേഷ്‌, വാണി, വിനോദ്, രാഹുൽ, ഷിജു, വിഷ്ണുരാജ് എന്നിവർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. മഹാദേവികാട് എസ് എൻഡിഎച്എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നടത്തിയ ഫ്ലാഷ് മോബ് ബോധവൽക്കരണ റാലിക്ക് മിഴിവേകി.

മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുക, ലഹരിവസ്തുക്കളുടെ വിപണനവും, ഉപയോഗവും കണ്ടെത്തുകയും, ലഹരിക്കടിമപ്പെട്ടവരെ തിരികെ ജീവിതത്തിലേക്കെത്തിക്കുന്നതിനായി കൌൺസിലിംഗും, പുനരധിവാസപ്രവര്‍ത്തനങ്ങളും നടത്തുക എന്നിവയാണ് യോദ്ധാവ് പദ്ധതിയുടെ പ്രധാനമായും ലക്ഷ്യങ്ങൾ. 9995966666 എന്ന യോദ്ധാവ് വാട്സാപ്പ് നമ്പരിലേക്ക് പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളുടെ ഉപയോഗം, വില്പന, കടത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കൈമാറാവുന്നതാണ്. സന്ദേശം ടെക്സ്റ്റ് ആയോ, ശബ്ദമായോ, വീഡിയോ രൂപത്തിലോ, ചിത്രങ്ങളായോ അറിയിക്കാം

Advertisment