കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് 20,624 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

New Update

publive-image

Advertisment

കൊച്ചി: രാജ്യത്തെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 20,624 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇത് 16,592 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയം ഇതേ വര്‍ഷത്തേക്കാള്‍ 52% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

എസ്ബിഐ ലൈഫിന്റെ പ്രൊട്ടക്ഷന്‍ ന്യൂ ബിസിനസ്സ് പ്രീമിയം 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2,459 കോടി രൂപയായി, വാര്‍ഷിക വളര്‍ച്ച 18%. വ്യക്തിഗത പരിരക്ഷക്കായുള്ള പുതിയ ബിസിനസ് പ്രീമിയം 40% വളര്‍ച്ചയോടെ 742 കോടി രൂപയിലെത്തി. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കാള്‍ 11% വളര്‍ച്ചയോടെ 12,499 കോടി രൂപയിലെത്തി.

നികുതിക്കു ശേഷമുള്ള എസ്ബിഐ ലൈഫിന്റെ ലാഭം 2021 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ 1,456 കോടി രേഖപ്പെടുത്തി. കമ്പനിയുടെ സോള്‍വന്‍സി അനുപാതം 2021 മാര്‍ച്ച് 31വരെ 2.15 ആയി തുടരുന്നു, റെഗുലേറ്ററി ആവശ്യകത 1.50 ആണ്.

2021 മാര്‍ച്ച് 31വരെയുളള കണക്കനുസരിച്ച് എസ്ബിഐ ലൈഫിന്റെ അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 38% വളര്‍ന്ന് 2,20,871 കോടി രൂപയിലെത്തി. 2020 മാര്‍ച്ച് 31വരെ ഇത് 1,60,363 കോടി രൂപയായിരുന്നു.

പരിശീലനം ലഭിച്ച 2,25,381 ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുടെ വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് രാജ്യത്തൊട്ടാകെയുള്ള 947 ഓഫീസുകളുമുണ്ട്.

kochi news
Advertisment