/sathyam/media/post_attachments/TS4P9pUjy05p2B0Vu67J.png)
കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2021 ജൂണ് 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 3,345 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 3,059 കോടി രൂപയെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനവാണിത്.
പരിരക്ഷാ വിഭാഗം പോളിസികളുടെ കാര്യത്തില്‍ 46 ശതമാനം വളര്‍ച്ചയോടെ 428 കോടി രൂപയുടെ പുതിയ പ്രീമിയവും നേടിയിട്ടുണ്ട്. 2021 ജൂണ് 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 223 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 32 ശതമാനം വര്‍ധിച്ച് 2,31,559 കോടി രൂപയിലെത്തിയതായും 2021 ജൂണ്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.