/sathyam/media/post_attachments/fSoSJgj5cP1DOJtjZU4P.jpg)
പട്ടികജാതി വിഭാഗത്തോടുള്ള ഇടത് വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ ഡയറക്ടറേറ്റ് ഉപരോധം സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാന പ്രസിഡന്റ നജ്ദ റയ്ഹാൻ ഉദ്ഘാടനം ചെയ്തു. 2019 - 20 കാലയളവിൽ പട്ടിക ജാതി പുരോഗതിക്കു വേണ്ടി നീക്കിവെച്ച തുക ചിലവഴിക്കാതെ സർക്കാർ നഷ്ടപ്പെടുത്തിയിരിക്കുന്നു, ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
വിവിധ മേഖലകളിൽ പിന്നാക്കാവസ്ഥ തുടരുന്ന ഇത്തരം സമൂഹങ്ങളെ ഉയർത്തി കൊണ്ടുവരുന്നതിന് ഭരണഘടന വിഭാവനം ചെയ്ത സംവരണവും ഇതര ആനുകൂല്യങ്ങളും ഭരണകൂടം തന്നെ അട്ടിമറിക്കുകയാണ്. ഓരോ വർഷവും പട്ടികജാതി വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നീക്കിവയ്ക്കുന്ന തുക ഭരണകൂടത്തിന്റെ കഴിവുകേടും അലംഭാവവും കൊണ്ട് നഷ്ടപ്പെടുകയാണ് എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ നജ്ദ റയ്ഹാൻ പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാന വൈസ് പ്രസിഡന്റ മഹേഷ് തോന്നയ്ക്കൽ, കെപിഎംഎസ് സംസ്ഥാന സെക്രട്ടറി പി രാജപ്പൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി, കെപിഎംഎസ് ജില്ല സെക്രട്ടറി സന്തോഷ് കരിക്കകം, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. അലി സവാദ്, ഇമാദ് വക്കം എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ സംസ്ഥാന സെക്രട്രറി ആദിൽ, സയ്ദ് ഇബ്രാഹീം അംജദ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us