/sathyam/media/post_attachments/I81hUDkvNH5krhVAiVhv.jpg)
തിരുവല്ല: കൊതുകുകടിമൂലം ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന ‘ഹെനോക് സ്കോളിൻ പർപുറ’ എന്ന അപൂർവരോഗം ബാധിച്ച പെണ്‍കുട്ടി മരിച്ചു. അടൂർ ജെയ്സൺന്റെ മകൾ സാന്ദ്രയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവല്ല പുഷ്പ്പഗിരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
2014-ൽ ആയിരുന്നു സാന്ദ്രയ്ക്ക് കൊതുകുകടിയേറ്റത്. ഷാർജയിൽ നിന്നും അവധിക്ക് പത്തനംതിട്ട ജില്ലയിലെ അടൂരിൽ വന്നപ്പോൾ ആയിരുന്നു സംഭവം. ആദ്യം ചിക്കൻപോക്സിന്റെ രൂപത്തിലാണ് രോഗം വന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭേദമാകാഞ്ഞ് നടത്തിയ പരിശാധനകളിലാണ് രോഗം കണ്ടെത്തിയത്.
തുടർചികിത്സയിൽ രോഗം ഭേദമായപ്പോൾ യു.എ.ഇ.യിലേക്ക് മടങ്ങിയ സാന്ദ്ര സ്കൂളിൽ പോവാൻ തുടങ്ങിയിരുന്നു. ദിവസങ്ങൾക്കകം പാടുകൾ കൂടിവരികയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു. കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗംകുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ 2019-ൽ നടത്തിയ ബയോപ്സിയിൽ വൃക്കകൾ 70 ശതമാനത്തിൽ അധികം പ്രവർത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞു.
ഷാർജ ഇന്ത്യൻ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിനി ആയിരുന്ന സാന്ദ്ര പ്രതികൂല സാഹചര്യത്തിലും 75% മാർക്കൊടെയാണ് ഈ വർഷം വിജയിച്ചത്. ഏതാനും മാസങ്ങളായി സാന്ദ്ര ചികിത്സയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us