ടെക്സസ് സ്കൂൾ നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

കാത്തി, ടെക്സസ്: കാത്തി (KATY) വിദ്യാഭ്യാസ ജില്ലയിലെ മോർട്ടൻ റാഞ്ച് ഹൈസ്കൂളിൽ കഴിഞ്ഞ 22 വർഷമായി നഴ്സായി പ്രവർത്തിക്കുന്ന കെല്ലി ബാൾസർ കോവിഡ് ബാധിച്ചു മരിച്ചു.

Advertisment

publive-image

സെപ്റ്റംബർ 4 നു സ്കൂൾ പ്രിൻസിപ്പൽ ജൂലി ഹിൻസനാണ് സഹപ്രവർത്തകയുടെ മരണം അറിയിച്ചത്. ഓഗസ്റ്റ് 8 ന് കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയ കെല്ലി, ഒരു മാസത്തോളം രോഗവുമായി പടപൊരുതിയെങ്കിലും മരണത്തെ കീഴ്പ്പെടുത്താനായില്ല.

ഇതേ സ്കൂളിലെ അധ്യാപകനും റസ‌്‌ലിംഗ് കോച്ചുമാണ് മാർക്കാണ് ഭർത്താവ്. മകൻ യു.ടി.സാൻ അന്‍റോണിയൊ വിദ്യാർഥിയാണ്.

വാരാന്ത്യം നീണ്ട അവധി കഴിഞ്ഞു വിദ്യാലയത്തിൽ എത്തുന്ന വിദ്യാർഥികൾക്ക് കൗൺസിലിംഗിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ഇവരുടെ പേരിൽ ഗൊ ഫണ്ട് മീ (Go fund me.com) എന്ന വെബ്പേജ് ആരംഭിച്ചിട്ടുണ്ട്. മോർട്ടൻ റാഞ്ച് കമ്യൂണിറ്റി കെല്ലിയുടെ മരണ വാർത്ത ഒരു ഞെട്ടലോടെയാണ് കേട്ടതെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

school nurse
Advertisment