വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനെ പിന്തുണച്ചു ഫൗച്ചിം

New Update

വാഷിംഗ്ടൺ ഡി സി: ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്‍ററിന്‍റെ നിർദേശപ്രകാരം കൊറോണ വൈറസ് പാൻഡമിക്കിന്‍റെ ഭീഷണി നിലനിൽക്കെത്തന്നെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി ബൈഡൻ സർക്കാരിലെ ആരോഗ്യ വിഭാഗത്തിലെ പ്രധാനിയായ ഡോ. ആന്‍റണി ഫൗച്ചി അഭിപ്രായപ്പെട്ടു.

Advertisment

publive-image

തികച്ചും കണക്കുകളുടെ അടിസ്ഥാനത്തിലാണ് സിഡിസി കുട്ടികളെ സ്കൂളിൽ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. മാത്രമല്ല നൂറു ദിവസത്തിനുള്ളിൽ കിന്‍റർ ഗാർഡൻ മുതൽ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികളെ സ്കൂളുകളിൽ അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി ബൈഡനും പറയുന്നു. സാമൂഹിക അകലം പാലിച്ചും, മാസ്ക്ക് ധരിച്ചും കുട്ടികളെ സ്കൂളുകളിൽ അയയ്ക്കാവുന്നതാണെന്ന് സിഡിസി അധികൃതർ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ പരിശീലനം പ്രദേശീക തലത്തിലും സ്കൂൾ അധികൃതർക്കും മാതാപിതാക്കൾക്കും നൽകേണ്ടതാണെന്ന് പഠന റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.സ്കൂളുകൾ തുറക്കുന്നതിനെകുറിച്ചു വലിയ രാഷ്ട്രീയ വിവാദം ഇന്ന് അമേരിക്കയിലൊട്ടാകെ നിലനില്ക്കുന്നു.

പുതിയ ഭരണകൂടത്തിന്‍റെ പ്രഥമ ലക്ഷ്യം തന്നെ, കുട്ടികളെ എത്രയും വേഗം സ്കൂളുകളിൽ എത്തിച്ചു പഠനം തുടരണമെന്നതാണ്. പ്രസിഡന്‍റ് ബൈഡൻ ഈ വെല്ലുവിളിയെ എങ്ങനെ തരണം ചെയ്യുന്നുവെന്നാണ് എല്ലാവും ഉറ്റുനോക്കുന്നത്.

school open 6
Advertisment