ആഫ്രിക്കൻ ഒച്ച്: ഉഴവൂരില്‍ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ പരിശോധന നടത്തി

New Update

publive-image

Advertisment

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടതിനെ തുടർന്ന് ആദ്യഘട്ടത്തിൽ തന്നെ വിദഗ്ദ്ധ പഠനം നടത്തി ഇതിനെ നശിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി ഉഴവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, കൃഷി ഓഫീസർ ഹാരിസ് എന്നിവർ അയച്ച കത്തുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വാഴ ഗവേഷണ ശാലയിലെ ശാസ്ത്രജ്ഞർ അടക്കമുള്ള വിദഗ്ദ്ധ സംഘം പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആയ ഡോ ഗവാസ് രാഗേഷ്, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ ജയലക്ഷ്മി, ജില്ല കൃഷി ഓഫീസ് മേധാവി ബീന ജോസ്, ഉഴവൂർ ബ്ലോക്ക്‌ ഓഫീസിൽ നിന്നും ഹാപ്പി മാത്യു.എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ സംഘങ്ങൾ, ജില്ല പഞ്ചായത്ത് അംഗം പി എം മാത്യു, വാർഡ് മെമ്പർമാരായ ഏലിയാമ്മ കുരുവിള, സിറിയക് കല്ലടയിൽ, പഞ്ചായത്ത്‌ സെക്രട്ടറി സുനിൽ എസ്, ഉഴവൂർ കൃഷി ഓഫീസർ ഹാരിസ്, ബാബു മരങ്ങാട്ടുപള്ളി കൃഷി ഓഫീസർ ഡെന്നിസ്, എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

publive-image

പ്രദേശ വാസികളായ കർഷകർക്ക് ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനവും ഇതിന്റെ ഭാഗമായി നൽകുകയുണ്ടായി. അതോടോപ്പോം കെണിയൊരുക്കുന്ന രീതി വീഡിയോ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ആവശ്യമായ ഷൂട്ടിംഗ് ഇതോടോപ്പോം നടത്തപ്പെട്ടു.

കൃഷിക്കും, സമ്പത്തിനും,ആരോഗ്യത്തിനും ഹാനികരമായ ആഫ്രിക്കൻ ഒച്ചിനെ ആരംഭത്തിൽ തന്നെ നശിപ്പിക്കുന്നതിന് ഈ സന്ദർശനം കർഷകർക്ക് പ്രയോജനപ്രദമാകും എന്ന കാര്യത്തിൽ തർക്കമില്ല.

uzhavoor news
Advertisment