''പലതും തുറന്നുപറഞ്ഞാല്‍ ഊതി വീര്‍പ്പിക്കപ്പെട്ട തൂവെള്ള ബലൂണ്‍ പൊട്ടിപ്പോകും'', വി.ഡി സതീശനോട് എസ്.ഡി.പി.ഐ

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ എസ്.ഡി.പി.ഐ സഹായിച്ചു എന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തുന്ന പ്രതികരണം വിടുവായത്തമാണെന്നും അത് അവസാനിപ്പിക്കണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ്. ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നതിനപ്പുറം എസ്.ഡി.പി.ഐ ആരെ, എവിടെ സഹായിച്ചു എന്ന് സത്യസന്ധമായി പറയാന്‍ സതീശന്‍ തയാറാവണം.

Advertisment

ആരെയൊക്കെയോ സുഖിപ്പിക്കുന്നതിന് സ്ഥാനത്തും അസ്ഥാനത്തും എസ്.ഡി.പി.ഐയെ വലിച്ചിഴക്കുന്നത് കുറച്ചു കാലമായി സതീശന്‍ ആവര്‍ത്തിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ആര്‍ക്കും കയറി കൊട്ടാനായി വഴിയില്‍ കെട്ടിയിരിക്കുന്ന ചെണ്ടയല്ല എസ്.ഡി.പി.ഐ. പലതും തുറന്നു പറയാന്‍ നിര്‍ബന്ധിതമായാല്‍ ഊതി വീര്‍പ്പിക്കപ്പെട്ട തൂവെള്ള ബലൂണ്‍ പൊട്ടിപ്പോകുമെന്നത് സതീശന്‍ തിരിച്ചറിയണം. ചില പ്രത്യേക സാഹചര്യങ്ങളില്‍ നിസ്സഹായ സമൂഹം ചെയ്യുന്ന വോട്ടിന്റെ പേരില്‍ നേടുന്ന വിജയം സതീശന് അഹങ്കരിക്കാനുള്ളതല്ല എന്ന ധാരണയുണ്ടാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Advertisment