സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു, എസ്‌എസ്‌എഫ് മുളിയാർ സെക്ടറിന് പുതിയ നേതൃത്വം

New Update

publive-image

ബോവിക്കാനം: ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ നടക്കുന്ന എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളും, എട്ട് യൂണിറ്റ് കൗൺസിലും പൂർത്തീകരിച്ച്, മുളിയാർ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.

Advertisment

യോഗം സത്താർ ഹിമമി അധ്യക്ഷത വഹിച്ചു.എസ് എസ് എഫ് കാസറഗോഡ് ജില്ല ഫിനാൻസ് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു.എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി കരീം ജൗഹരി ഗാളിമുഖ വിഷയാവതരണം നടത്തി.

നൗഷാദ് ഹിമമി, ജുനൈദ് ഹിമമി സഖാഫി ഉമൈർ ഹിമമി സഖാഫി, സഫ്‌വാൻ ഹിമമി, അഷ്‌റഫ്‌ സഖാഫി പള്ളപ്പാടി, ഇസ്മായിൽ ആലൂർ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് ഷാഹിദ് മുസ്‌ലിയാർ, ജനറൽ സെക്രട്ടറി റൗഫ് ഹിമമി, ഫിനാൻസ് സെക്രട്ടറി സത്താർ ഹിമമി എന്നിവരെയും തിരഞ്ഞെടുത്തു. മ സെക്രട്ടറിമാരായി ഉനൈസ് നൂറാനി, അസീബ് മുസ്‌ലിയാർ, ഷഹ്സാദ് , റാഷിദ്‌, സഫ്‌വാൻ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി റൗഫ് ഹിമമി ആലൂർ നന്ദി പറഞ്ഞു.

kasargod news
Advertisment