'വിത്തും വിളയും കർഷക സഭയും'; കരിമ്പ ഇക്കോഷോപ്പിൽ ഞാറ്റുവേല ചന്ത ജൂൺ 29 മുതൽ ജൂലായ്‌ 4 വരെ

New Update

publive-image

Advertisment

മണ്ണാർക്കാട്: കരിമ്പ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ കരിമ്പ ഇക്കോഷോപ്പിന്റെയും കരിമ്പ കാർഷിക കർമ്മസേനയുടെയും കരിമ്പ ആഴ്ച്ച ചന്തയുടെയും സഹകരണത്തോടെ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന സുഭിക്ഷ കേരളം ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉൽഘാടനം കരിമ്പ ഇക്കോഷോപ്പ് അങ്കണത്തിൽ കരിമ്പ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ് രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷതയിൽ കോങ്ങാട് എംഎൽഎ അഡ്വ. കെ.ശാന്തകുമാരി ഉദ്ഘടനം ചെയ്തു.

സംസ്ഥാന ഫലവൃക്ഷമായ പ്ലാവിൻ തൈ നനച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യ വിൽപന എംഎൽഎയിൽ നിന്നും കരിമ്പ കോക്കനട്ട് ഫാമിംഗ്‌ ആൻഡ് ഡെവ ലപ്മെന്റ് സൊസൈറ്റി സെക്രട്ടറി പി.ശിവദാസന് പട്ടാമ്പി ആർഎആർഎസിൽ നിന്നും കൊണ്ടുവന്ന മൾട്ടി ഗ്രാഫ്റ്റ് മാവിൻ തൈ നൽകി കൊണ്ട് നിർവ്വഹിച്ചു.

ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയുടെ ഭാഗമായുള്ള പഴവർഗ്ഗതൈകളുടെ വിതരണ ഉദ്ഘാടനവും പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടത്തി.

മണ്ണാർക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്‌ടർ ടി.കെ ഷാജൻ പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗിരീഷ് കെ.സി, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജാഫർ എച്ച്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന രാമചന്ദ്രൻ, കരിമ്പ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു. കൃഷി ഓഫിസർ പി.സാജിദലി ആമുഖം നൽകി.

കൃഷി അസിസ്റ്റന്റ്മാരായ ഹേമ.പി, സീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ കരിമ്പ ഇക്കോഷോപ്പ് ഭാരവാഹികളുടെ സഹകരണത്തോടെ പരിപാടിയുടെ വിജയകരമായ സംഘടനത്തിനുവേണ്ട ക്രമീകരണങ്ങൾ നടത്തി. കൃഷി അസിസ്റ്റന്റ് മഹേഷ് നന്ദി പ്രകാശിപ്പിച്ചു.

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകരെ ചേർക്കൽ, കൃഷി വകുപ്പ് എഫ് ഐ ബി പ്രസിദ്ധീകരണമായ കേരള കർഷകൻ മാസിക വരിചേർക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തുന്നു.

കരിമ്പ പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് ഒരുകോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയുടെ ഭാഗമായി മലമ്പുഴ ഹോർട്ടികൾച്ചർ ഫാമിൽ നിന്നും ലഭ്യമാക്കിയ തൈകൾ സൗജന്യമായി വിതരണം ചെയ്തു.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന്
കരിമ്പ ഇക്കോഷോപ്പ് ഭാരവാഹികൾ പറഞ്ഞു. ഫോൺ: 085903 51961

palakkad news
Advertisment